ഉറക്കഗുളിക കയ്യിൽ പിടിച്ചു " അന്ന് നീ എന്റെ ഉറക്കം കെടുത്തി. ഇന്ന് നിന്റെ ഓർമകൾ എന്റെ ഉറക്കത്തെ വേട്ടയാടുന്നു...ഇപ്പോ ഇവരാണ് എന്റെ പ്രിയപ്പെട്ടവർ."
നാളുകളായി ഉറങ്ങാൻ മടി കാണിക്കുന്ന മനസ്സിന്റെ തണുത്ത നോവുകളെയെല്ലാം തടവിലാക്കി അവൻ ഉറക്കത്തെ വിരുന്ന് വിളിച്ചു.
തുറന്നിട്ട ജനാലയിൽ നിന്നും വീശിയ കാറ്റിന്റെ താളത്തിനൊത്ത് അവൻ മയങ്ങി. രാത്രിയുടെ നക്ഷത്രത്തിളക്കത്തിൽ ഒരു സ്വപ്നലോകം അവന്റെ മുമ്പിൽ തുറക്കപ്പെട്ടു. നല്ല നിലാവുള്ള ഒരു രാത്രി അതിസുന്ദരിയായ ഒരു പെൺകുട്ടി ഒരു കല്ലറയ്ക്കരികിൽ റോസാപൂക്കൾ പിടിച്ച് ഇരിക്കുന്നു. അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നു. ഒരു മാലാഖയെ പോലെ പ്രകാശിക്കുന്ന അവളുടെ മുഖം അവൻ ശ്രദ്ധിച്ചു നോക്കി. സ്റ്റെല്ലാ...., "ദാവീദ് നീ എന്നെ മറന്നോ...?"
" നിന്നെ മറക്കാത്തത് കൊണ്ടല്ലേ എല്ലാ രാത്രിയും എനിക്ക് കണ്ണ് മിഴിച്ചു ഉത്തരത്തിൽ നോക്കി കിടക്കേണ്ടി വരുന്നത്."
അവൾ ഒരു പുഞ്ചിരിയോടെ അവനെ ഒന്ന് നോക്കി ," നിന്റെ പ്രണയം ഞാനിന്നും ഓർക്കുന്നു. മുഖത്ത് ഒരു കള്ളച്ചിരിയും വെച്ച് എന്റെ പുറകെ നടന്നിരുന്ന നിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
ദാവീദ് നീ ഓർക്കുന്നുണ്ടോ അന്ന് കുന്നേൽ ഔധകുട്ടിയുടെ തോപ്പിൽ പണിക്ക് വന്നിരുന്ന മറിയാമ്മ ചേടത്തിയെ. അവർക്ക് ഒരു മകളുണ്ട് ജിൻസി. നിനക്ക് അറിയും അവളെ. നീ എന്റെ പുറകെ നടക്കുമ്പോളെല്ലാം അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. അത് അവൾക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു. അവൾക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമായിരുന്നു. നീയാണ് എന്റെ പേരും പറഞ്ഞ് അവളെ വേദനിപ്പിച്ചത്."
"ഞാൻ ഓർക്കുന്നു സ്റ്റെല്ലാ... അവസാനം ദീനം വന്ന് അവൾ കിടപ്പിലായപ്പോൾ ഞാൻ അവളെ കാണാൻ പോയിരുന്നു. അന്ന് അവൾ പറഞ്ഞത് ഇന്നും എന്റെ കാതുകളെ വേട്ടയാടുന്നുണ്ട് ' ദൈവത്തിനെ കണ്ടാൽ ഞാൻ ആദ്യം ചോദിക്കുക നീ എന്നെ വേണ്ടന്ന് പറഞ്ഞത് എനിക്കറിയാം... അവൾക്കത്രയും പ്രിയപ്പെട്ട എന്റെ ദാവീദ്നെ അവൾ എന്തിനു വേണ്ടന്ന് പറഞ്ഞു എന്നായിരിക്കും'. അത് അവളുടെ കല്ലറയല്ലേ നീ അവൾക്ക് ഉത്തരം കൊടുക്കിന്നില്ലേ...
അവൾ ഒരിക്കൽ എന്നോട് വന്ന് ഒരു കാര്യം പറഞ്ഞു. അതിനു ശേഷം അവൾക്ക് വേണ്ടി ഞാൻ വരാന്തകളിൽ നിങ്ങളെ കാത്ത് നിന്നു. പിന്നെ നിങ്ങളെ കണ്ടപ്പോൾ എന്തോ വന്ന കാര്യം ഞാൻ മറന്നു പോയി..പിന്നീട് അങ്ങോട്ട് എന്നും എന്റെ പുറകിൽ നിങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങൾ എന്നോട് എന്റെ ഹൃദയം ചോദിച്ചു ."
അന്ന് നീ എന്റെ പ്രണയം നിഷേധിച്ചു.
"അതെ , അന്നത്തെ മ്യൂസിക്ക് ക്ലാസ്സിൽ നിങ്ങൾ പാടിയ പാട്ട്... ജിൻസി വളരെ ദേഷ്യത്തിൽ എന്നോട് വന്ന് പറഞ്ഞിരുന്നു"
"ഞാൻ ഓർക്കുന്നു ആ പാട്ട് "മിന്നാ മിനുങ്ങിന് വെട്ടം പൊന്നേ മതി എന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി...കണ്ണിൽ കണ്ണിൽ നാം നോക്കും നേരത്ത് കഞ്ഞി പൂക്കാലം വന്നെത്തും കുന്നോളം പൂവായി..."
"ഇന്നും നിന്റെ ഈണത്തിന് ഒരു മാറ്റവും ഇല്ല. ആ ഇടക്ക് ഇറങ്ങിയ ഒരു സിനിമ പാട്ട് അതിന് അപ്പുറത്ത് അതിന് നിന്റെ പ്രണയത്തിന്റെ വീര്യവും ഉണ്ടായിരുന്നു."
അവൻ അവളുടെ അടുത്തേക്ക് ചെന്നു "ഇത്രയൊക്കെ എന്റെ സ്നേഹത്തെ നിനക്ക് അനുഭവിക്കാൻ സാധിച്ചിട്ടും എന്തു കൊണ്ട് നീ എന്നെ തിരസ്കരിച്ചു...?"
"ഞാൻ ഒന്ന് ചോദിക്കട്ടെ"അവൾ അവന്റെ അടുത്തേക്ക് വന്നു."ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും എന്തു കൊണ്ട് നീ ഞാൻ മരണപ്പെട്ടപ്പോൾ എന്നെ കാണാൻ വന്നില്ല?"
അവളുടെ ആ ചോദ്യം അവന്റെ ഉള്ളിൽ ഒരു പൊട്ടിത്തെറിയുടെ ആഘാതം ഉണ്ടാക്കി..
"എന്ത് നീ മരണപ്പെട്ടുവെന്നോ...!"
ഉടനെ ആരോ അവന്റെ തലക്ക് ഒരു വലിയ പ്രഹരം ഏൽപ്പിച്ച പോലെ അവന് തോന്നി. അവൻ ഞെട്ടി എണീറ്റു.
അവൻ നേരം പുലരുന്നതും കാത്ത് കിടന്നു. രാവിലെ അവളെ തേടി ഇറങ്ങി. പഠിക്കുന്ന കാലത്ത് അവൾ എന്നും ആ വരാന്തകളിൽ നിൽക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. പത്ത് മണിക്ക് വിരിയുന്ന പത്തു മണി പൂവ് പോൽ തല ഉയർത്തി നിൽക്കുന്ന ഒരു സൂര്യകാന്തിച്ചെടി.
തറവാട്ടു മുറ്റത്തെ ചാരു കസേരയിൽ പഴയ പ്ലാന്റർ കുര്യൻ ഇങ്ങനെ കിടക്കുന്നുണ്ട് , ഇന്ന് കടം കേറി മുടിഞ്ഞ മകനെയും കൊച്ചുമകളെയും കൊണ്ട് ഒരു കൊച്ചു വാടക വീട്ടിൽ.
കള്ള് കച്ചോടവും റിയൽ എസ്റ്റേറ്റും ഒക്കെയായി വളർന്നു പന്തലിച്ചു നിക്കുന്ന വറീദിന്റെ മകൻ ദാവീദ് പെണ്ണ് ചോദിച്ചു വന്നിരിക്കുന്നു. പഴയ കുര്യൻ ആണേൽ കാർക്കിച്ചു തുപ്പുമായിരുന്നു. അത്രയും അഹങ്കാരിയായ മനുഷ്യൻ. പക്ഷേ ഇത് അവർക്ക് ഒരു ആശ്വാസമാണ്. നല്ല ഈട്ടിയും തേക്കും വിറ്റ് ഉണ്ടാക്കിയ പൂത്ത കാശുണ്ട് അവന്റെ അപ്പന്റെ കയ്യിൽ. കൊച്ചു മോൾക്ക് അതിൽ കൂടുതൽ ഒന്നും ഇനി ആ വയസ്സന് സമ്മാനിക്കാൻ ആവില്ല.
മിന്ന് കെട്ടി ,കൂടെ കൂട്ടി. ഇന്നും ആ ചോദ്യം ബാക്കി ഉണ്ടായിരുന്നു ജിൻസിയുടെ ചോദ്യം.
ഞങ്ങൾ രണ്ടു പേരും അവളുടെ കല്ലറയിൽ പോയി ഒരു പൂവ് വെച്ചു
" നിനക്ക് അവനെ ഇഷ്ട്ടമാണെന്ന് പറഞ്ഞത് കൊണ്ടു മാത്രമാണ് ഞാൻ അവനെ."അവൾ കല്ലറയിൽ നോക്കി മന്ത്രിച്ചു.
"ഒരു ദിവസം ഒരു പൊക്കമുള്ള ചെറുപ്പക്കാരനെ കാണിച്ചിട്ട് അവനെ അവൾക്ക് ഇഷ്ട്ടമാണെന്നു പറഞ്ഞു.പ്രിയ കൂട്ടുകാരിയുടെ ഇഷ്ട്ടം പറയാൻ അവനെ വരാന്തയിൽ കാത്ത് നിന്നു. അവനെ കണ്ടതും കൂട്ടുകാരിയെ മറന്ന് അറിയാതെ അവനെ ഇഷ്ട്ടപ്പെട്ടു പോയി. തെറ്റ് മനസ്സിലാക്കിയ ഞാൻ പെട്ടെന്ന് അവിടെ നിന്ന് പോന്നു. പിന്നെ അവൻ എന്റെ പുറകെ നടക്കൻ തുടങ്ങി. ഞാൻ അത് അസ്വദിക്കുന്നുണ്ടായിരുന്നു എന്റെ കൂട്ടുകാരിക്ക് അത് വിഷമം ഉണ്ടാകുന്നു എന്ന് അറിയുന്നത് വരെ. അവളെ ഓർത്ത് ഞാൻ അന്ന് നിന്നെ വേണ്ടന്ന് വെച്ചു."അവൾ പറയുന്നതും കേട്ട് അവൻ കല്ലറകളിലേക്ക് നോക്കി നിന്നു."ഇന്ന് അവൻ എന്നെ തേടി വന്നിരിക്കുന്നു ,കൂട്ടുകാരി നിനക്ക് വിഷമം അകില്ലെങ്കിൽ ഞാൻ ഈ ദാവീദിന്റെ മണവാട്ടി ആയിക്കോട്ടെ...?എനിക്കറിയാം നിനക്ക് അത് സമ്മതം ആയിരിക്കുമെന്ന്. അല്ലെങ്കിൽ നിരന്തരം എന്റെ സ്വപ്നങ്ങളിൽ നീ വന്ന് ഇവനെ എന്റെ കയ്യിൽ എൽപ്പിക്കില്ലായിരുന്നല്ലോ."
അവർ അവിടന്ന് നടന്നു നീങ്ങി. ദാവീദ് പതിയെ പുറകോട്ട് തിരഞ്ഞു നോക്കി... പുഞ്ചിരിച്ചു കൊണ്ട് തങ്ങളെ യാത്രയാക്കുന്ന ജിൻസിയെ അവൻ ആ കല്ലറയ്ക്കടുത്ത് കണ്ടു.
പ്രണയത്തിന്റെ മധുരമുള്ള ഓർമകളുടെ തണുത്ത നോവ്...ഒരു കണ്ണീർത്തുള്ളിയായി ഒറ്റി വീണു.
By
Sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ