ഷാഹിദ് കൂട്ടുകാരുമൊത്ത് സെൽഫിയും എടുത്ത് പഴയ ഓർമകളൊക്കെ പങ്കുവെക്കുന്നതിൽ മുഴുകി ഇരിക്കുമ്പോഴാണ് ,അർഷാദ് അവന്റെ അടുത്ത് വന്നിട്ട് " നീ കണ്ടോ ,ഓൾ വന്നിട്ടുണ്ട് ". അവൻ ഒരു കള്ള ചിരി പാസ്സാക്കി.
" ആര് ? "
" മുഫ്‌സി, അഞ്ചുകൊല്ലായിലെ നീ കണ്ടിട്ട്"
" എവിടെ ഞാൻ കണ്ടില്ല ,ഞാൻ കരുതി അവൾ ചെന്നൈയിൽ ആയിരിക്കുമെന്ന് "
" ആ ഓഡിറ്റോറിയത്തിലുണ്ട് മൂന്നമത്തെ റോയിൽ നാലാമത് ആയിട്ടാണ് ഇരിക്കുന്നത്"
"അവൾ അവളുടെ ഫ്രണ്ട്സ് ന്റെ കൂടെ ആണോ ? "
"അതെ"
" വെറുതെ അല്ല നീ ഇത്ര കൃത്യമായിട്ട് പറഞ്ഞത് "
അവൻ നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി .വേദിയിൽ സുഗുണൻ സാർ നല്ല അന്താരാഷ്ട്ര തള്ളുകൾ തള്ളി കൊണ്ടിരിക്കാണ് .അവൻ പറഞ്ഞ പോലെ കുറെ ജൂനിയേഴ്‌സ് ഇരിപ്പുണ്ട് ഒക്കെ ഏതോ അറിയുന്ന ഒരുത്തനെ കണ്ടപോലെ തല പൊക്കി നോക്കുന്നുണ്ട് ,
ഒന്ന്, രണ്ട് ,മൂന്ന് , ശേ ഇത് അരുണിമ അല്ലേ ഇനി അവൻ പറ്റിച്ചതാണോ..."
പെട്ടന്നാണ് പുറകിന്ന് ഒരു വിളി .
"ഷാ.."(കൂട്ടുകാര് വിളിക്കുന്നത് അങ്ങനെയാണ് )
തിരിഞ്ഞു നോക്കുമ്പോൾ സുറുമിയാണ് , അവൾ അവന്റെ മോനെയും എടുത്ത് നടക്കാണ്"
"നിന്റെ മോൻ എന്നോട് കൂട്ടായിട്ടോ..."
"അവൻ ഭയങ്കര കുറുമ്പനാണ് എടി ..."
"നിന്റെ അല്ലേ മകൻ കുറുമ്പ് ഇല്ലാണ്ടിരിക്കോ...." അവൾ അവനെ കളിയാക്കി .
"നീ മുഫ്‌സിനെ കണ്ടോ ?" അവൻ അവളുടെ മറുപടിക്കായി കാത്തു.
"ഹാ കണ്ടല്ലോ ,അവൾ നാളെ ചെന്നൈക്ക് പോവത്രേ.. അത് കൊണ്ട് നേരത്തെ പോകും കുറച്ചു ഷോപ്പിങ് ഉണ്ട് പറഞ്ഞു ദേ ഇപ്പോ ആ വരാന്തയിൽ ഉണ്ടായിരുന്നു."
അത് കേട്ടതും അവൻ ഓടി പണ്ട് ആ വരാന്തയിലൂടെ അവളെ തേടി നടന്ന ആ പഴയ ഷാഹിദ് നെ പോലെ ഓൻ ഓടി നടന്നു. അവൻ വരാന്ത ലക്ഷ്യമാക്കി കോവണി വേഗത്തിൽ ഇറങ്ങി നടന്നു. പെട്ടന്ന് അവന് പുറകിൽ നിന്ന് ഒരു വിളി
"ഇക്കാ "
അവൻ അറിയാം അത് അവൾ ആണെന്ന് .അവൻ പെട്ടന്ന് തിരിഞ്ഞു അതേ അത് അവളായിരുന്നു അവന്റെ ഭാര്യ ഷാഹിന
"ദേ നോക്കിം ,ഷിഫ് മോനെ ഞാൻ സുറുമിടെ കയ്യിൽ കൊടുത്തിരുന്നു, അവളെ കണ്ടോ ഇങ്ങൾ ? "
"ഹാ ആ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു".
ആ പിന്നെ ഒരു മുഫ്‌സി ഇങ്ങളെ തിരക്കിയിരുന്നു " അത് കൂടെ കേട്ടതോടെ ഓൻ ആകെ വല്ലാണ്ട് ആയി .
"എന്താ ചോദിച്ച്"
ഷാഹിദ് ന്റെ വൈഫ് ആണോ ചോദിച്ചു ,പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു ,ഷിഫ് മോനെ ഒക്കെ എടുത്ത് കൊഞ്ചിച്ചു കുറച്ചു നേരം ന്റെ കൂടെ തന്നെ ആയിരുന്നു. ദേ ഇപ്പോ താഴെ വരാന്തയിൽ ഇങ്ങടെ ആ ഫ്രണ്ട് ഇല്ലേ എന്താ ഹാ റാഫി അവരോട് സംസാരിച്ചു നിന്നിരുന്നു.
ഇനിയും ഓടാൻ അവൻ വയ്യ അവൻ ഫോൺ എടുത്ത്
"ഹെലോ ,റാഫി മുഫ്‌സി ഉണ്ടോ അവടെ ?"
"ഹാ ഉണ്ടായിരുന്നു ഇപ്പോ പാർക്കിങ് ന്റെ അങ്ങോട്ട് പോയി "
ഓടി കിതച്ച് അങ്ങോട്ട് എത്തിയപ്പോഴേക്കും അവൾ പോയി കഴിഞ്ഞിരുന്നു.
പുറകെ വന്ന റാഫി അവനോട് ചോദിച്ചു
"നീ ഇപ്പോഴും ഇവളുടെ പുറകെയുള്ള ഈ പാച്ചിൽ നിർത്തീലെ, ഒരു പെണ്ണും കെട്ടി ഒരു കൊച്ചുമായി ."
"ഏയ് അത് അല്ലടോ, ഇവടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണണം ഒന്ന് മിണ്ടണന്നൊക്കെ ഒരു തോന്നൽ ,അത്രേ ഒള്ളു ഒന്ന് സംസാരിക്കണം, അന്ന് എല്ലാരും കൂടെ എന്റെ ഈ ചങ്കീന്ന് അവളെ പറിച്ചു കൊണ്ടു പോയത് അല്ലേ, അന്ന് എല്ലാം തീർന്ന ശേഷം ഒരു 3 മാസം കഴിഞ്ഞ് അവൾ എനിക്ക് വിളിച്ചിരുന്നു. പക്ഷേ അന്ന് ഞാൻ ഒന്നും മിണ്ടിയില്ല, അവൾ എന്തൊക്കെയോ സംസാരിച്ചു എനിക്ക് ആണേൽ ഈ തോണ്ടകുഴിന്ന് ഒരു അക്ഷരം പുറത്തേക്ക് വന്നില്ല "
" സാരല്ലടാ പോട്ടെ ,ദേ വരുന്നു ജൂനിയർ ഷാ"
ഷാഹിനയും മോനും പോവല്ലെന്ന് ചോദിച്ചു പുറകെ വന്നിട്ടുണ്ട് .
"ഷാഹിന പാട്ട് പാടുമോ" റാഫി അവളോട് ചോദിച്ചു .
"ഹാ ചെറുതായിട്ട് "
"അല്ല അവന്റെ ആ ആഗ്രഹമെങ്കിലും നടന്നോ അറിയാൻ വേണ്ടി ആയിരുന്നു." അവൻ ഷാഹിദ് നെ കളിയാക്കി, അവനോട് യാത്ര പറഞ്ഞ് അവരും അവിടുന്ന് തിരിച്ചു.
തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ
" ആ മുഫ്‌സിയില്ലേ അവൾ നാളെ ചെന്നൈക്ക് പോകും,എല്ലാരേയും കണ്ടു ഇങ്ങളെ മാത്രം കണ്ടില്ലന്ന് പറഞ്ഞു ,ഞാൻ ഫോണിൽ കുറെ ട്രൈ ചെയ്തു ഇങ്ങളെ വിളിക്കാൻ പക്ഷേ കിട്ടിയില്ല,.വൈകീട്ട് വീട്ടിൽ വന്നാൽ കാണാൻ പറ്റുമോന്ന് ചോദിച്ചു .പിന്നെ അഡ്രസ്സ് ഒക്കെ മേടിച്ചിട്ടുണ്ട് "
"ഏയ് ഓൾ ഒന്നും വരില്ല"
വണ്ടി കുറച്ചു കൂടെ മുന്നോട്ട് പോയി.
"എന്താ വണ്ടി സൈഡ് ആക്കി."
"ഇനി അവൾ വന്നാലോ അതോണ്ട് നമുക്ക് ആ ബേക്കറിന്ന് കുറച്ചു തേൻ മിഠായി വാങ്ങാം ."
അവൻ അതും പിന്നെ കുറച്ചു ചിപ്സുമൊക്കെ വാങ്ങി.
"ഇത് അവളുടെ ഫേവറേറ്റാണ് വന്നാൽ ഓൾക്ക് കഴിക്കാം ഇല്ലേൽ നിനക്കും ഷിഫ്മോനും കഴിക്കാം .
അവന്റെ വണ്ടി ഒരു തിരക്കുള്ള പാഥയെ ലക്ഷ്യമാക്കി നീങ്ങി .കാണാൻ പറ്റാത്ത രീതിയിൽ ആ തിരക്ക് അവനെ വിഴുങ്ങി.....
😍😍😍👌🏻
മറുപടിഇല്ലാതാക്കൂ