മുംബൈ തെരുവുകളിലെവിടെയോ ഒരു ടീ ഷോപ്പിന്റെ സമീപം ഒരുപാട് ചരക്ക് ലോറികൾ
നിര നിരയായി കിടക്കുന്നു .ബംഗാളിയും,പഞ്ചാബിയും
മലയാളിയും തമിഴനുമൊക്കെ ചായക്കടക്കപ്പുറത്തുള്ള
തോട്ടിൽ കുളിച്ചും പല്ലു തേച്ചും അടുത്ത നഗരത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നു .
ഉദിത്‌ജിയുടെ മനോഹരമായ പാട്ടുകൾ കേട്ട് ചായ കുടിക്കുന്നവർക്കിടയിലേക്ക് ട്ടക്കിന്
ചെയ്ത് നന്നായി വസ്ത്രം ദരിച്ച ഒരു
ചെറുപ്പക്കാരൻ കടന്നു വന്നു..വെളുപ്പിന് ആറുമണിക്ക്
നന്നായി ഡ്രസ്സ് ചെയ്തു ബെഞ്ചിൽ ഇരുന്ന് ചായ
ഓർഡർ ചെയ്തയാളെ ലോറി ഡ്രൈവർമാരും കിളികളും ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു അവർ പരസ്പ്പരം അടക്കം പറച്ചിൽ തുടങ്ങി
" ഡേയ് അന്ത ഓഫിസർ യാരെന്ന് തെരിയുമാ ?"
"പെരിയ ആൾ അണ്ണാ "
"സക്കറിയ "
" NCB ആപ്പീസർ ചക്കരിയ , അത്തണു ഇക്കിടിക്കി എന്തുക്കു വച്ചാടു (thelung )
വന്നിരിക്കുന്നത് NCB ഓഫിസർ സക്കറിയയാണ് അത് അവടെ കൂടിയിട്ടുള്ള ഡ്രൈവർമാരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി .ഏതോ ഒരു ലോറിയിൽ
കിലോ കണക്കിന് ലഹരിമരുന്നുകൾ ചരക്കുകൾക്കിടയിൽ
വെച്ച് കടത്തുന്നുണ്ട് എന്ന് വിവരം കിട്ടി വന്നതാണ് നമ്മുടെ സക്കറിയ .
അര മണിക്കൂറിനുള്ളിൽ ഒരു മാർവാടിയുടെ വണ്ടിയിൽ നിന്ന് സക്കറിയ സംഭവം പൊക്കി.
അദ്ദേഹത്തിന്റെ പരിശോധന കണ്ടു നിക്കാൻ തന്നെ
ഭയങ്കര രസമാണ് .പൊതുവെ സൗമ്യനാണ് എപ്പോഴും ഒരു ചിരി മുഖത്ത് ഉണ്ടാകും അതികം ഒന്നും
ദേഷ്യപ്പെടില്ല സംശയിക്കുന്ന ആളെ ഒരു നോട്ടം
ഒരു ഒറ്റ നോട്ടം മാത്രം നമ്മുടെ ഉള്ളിലെ സകല
ധൈര്യവും ചോരും ആ ഒരു ഒറ്റ നോട്ടത്തിൽ .റൈഡ് കഴിഞ്ഞ ശേഷം സക്കറിയ ചായ കടക്കാരനോട്
" ബായ് കോയി ബീ മലയാളം ചാനൽ ഡാൽ ദോ "
ബായ് ഉദിത്ത് ജിയുടെ മനോഹരഗാനങ്ങൾ
മാറ്റി ഒരു മലയാളം ന്യൂസ് ചാനൽ വെച്ചു .
" ഏരിയാറ്റൂരിൽ മണ്ണിടിച്ചലും
ശക്തമായ മഴയും ,ഏരിയാറ്റൂർ പൂർണ്ണമായും
വെള്ളത്തിനടിയിൽ ആയി എന്നാണ് നമുക്ക്
കിട്ടുന്ന റിപ്പോർട്ടുകൾ .പുലർച്ച അഞ്ചോട് കൂടെ തുടങ്ങിയ രക്ഷ പ്രവർത്തനങ്ങൾ രണ്ടു മണിക്കൂർ പിന്നിട്ടിട്ടും കാര്യമായി ഒന്നും തന്നെ ചെയ്യാൻ രക്ഷാപ്രവർത്തകർക്ക് സാദിക്കുന്നില്ല "
വാർത്ത കേട്ട് കൊണ്ടിരിക്കുന്ന സക്കറിയയുടെ മുഖം പെട്ടന്ന് ഭയത്തിന്റെ ചുഴിയിലേക്ക്
വീണു. അയാൾ പെട്ടന്ന് ഫോൺ എടുത്ത് വിളിക്കുന്നു ;പക്ഷേ ആരെയും കിട്ടുന്നില്ല വീണ്ടും
ശ്രമിക്കുന്നു നമ്പറുകൾ മാറിമാറി വിളിക്കുന്നു
ആർക്കും തന്നെ കിട്ടുന്നില്ല .
ഏരിയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശോഭി നീലിമറ്റം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപെട്ടു വെന്ന വാർത്ത കൂടെ ടിവി സ്‌ക്രീനിൽ സ്ക്രോൾ ചെയ്തു പോയതോടെ സക്കറിയയുടെ ആതികൂടി .
അയാൾ വാർഡ് മെമ്പർ സതീശൻ ഏരിയാറ്റൂരിനെ
വിളിച്ചു .ഫോൺ റിങ് ചെയ്തപ്പോൾ തന്നെ സതീശൻ എടുത്തു .
"ഹാ സക്കറിയ ,ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കുവാർന്നു , കാര്യങ്ങൾ എല്ലാം
നീ അറിഞ്ഞിലെ ,പേടിക്കൊന്നും വേണ്ട നീ പെട്ടന്നിങ്
വാ .വീട്ടുകാരെ ഒക്കെ ഞങ്ങൾ തിരയുന്നുണ്ട് .വെള്ളം കേറിയപ്പോൾ എവിടുകേങ്കിലും മാറി
കാണും " ഫോൺ കട്ട് ചെയ്യുന്നു .
പിന്നീട് അങ്ങോട്ട്
നാടുപിടിക്കാനുള്ള സക്കറിയയുടെ തിടുക്കമായിരുന്നു
.കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പത്രങ്ങളായ
പത്രങ്ങളിലും വാർത്തകളിലും ഏരിയാറ്റൂരിലെ മരണ സംഖ്യയുടെ വേവലാതികളാണ് .സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും
നൂറ്റിയമ്പതോളം പേരുടെ മൃതദേഹമാണ് മെഡിക്കൽ കോളേജിലേക്ക് എത്തിയത് .ഗുരുതര പരിക്കുകൾ
പറ്റിയ മൂന്നൂറോളം പേര് ആയിരത്തോളം പേരെ കാണാനില്ല .പത്രങ്ങളിലെ ഓരോ വരിയും സംഭവത്തിന്റെ
ഭീതി വളരെ വലുതായി തന്നെ വിവരിക്കുന്നുണ്ട്
.
നാട്ടിൽ എത്തിയ സക്കറിയയുടെ അവസ്ഥ വളരെ
കഷ്ട്ടമായിരുന്നു .മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുന്ന ഓരോ മൃതദേഹവും
തന്റെ ഉറ്റവരുടേതാണോ എന്ന തിരച്ചിൽ ആ അലച്ചിൽ അവനെ മഞ്ഞു മൂടപ്പെട്ട ഒരു വനത്തിൽ
അകപ്പെട്ട പോലെ നടുക്കി . മണ്ണിനടിയിൽ പെട്ടതും വെള്ളത്തിൽ മുങ്ങിമരിച്ചതുമായ ഒരുപാട്
മൃതദേഹങ്ങൾ .അതിൽ ഒന്നും തന്നെ തന്റെ പ്രിയപ്പെട്ടവർ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ പിന്നെ
അലച്ചിൽ ദുരിതാശ്വാസ ക്യാമ്പുകളിലൂടെ ആയി അത് അവനെ വല്ലാണ്ട് തളർത്തി ,മൃതദേഹങ്ങൾ കണ്ടും
അതിന്റെ ദുർഗന്ധം അടിച്ചും അവൻ പലപ്പോഴും വാ
പൊത്തി പുറത്തേക്ക് ഓടേണ്ടി വന്നു .
ഒടുവിൽ തന്റെ ജേഷ്ടന്റെ മകളെ ജീവനോടെ കിട്ടിയത് അവന് ഒരല്‌പം ആശ്വാസമായി
.പക്ഷേ ആ ആശ്വാസം കൂടുതൽ സമയം നിന്നില്ല അച്ഛന്റെയും
അനിയത്തിയുടെയും ചേട്ടത്തിയുടെയും മൃതദേഹങ്ങൾ പല വാർഡുകളിൽ നിന്നായി തിരച്ചിലുകാർക്ക്
കിട്ടി. പതിനേഴാം തിയ്യതി രാത്രി തന്നോട് ചിരിച്ചും ഉല്ലസിച്ചും കളി പറഞ്ഞും ഫോൺ വിളിച്ച
തന്റെ കുടുംബം ഇന്ന് ഇല്ലാ എന്ന തിരിച്ചറിവ്
അയാളെ തകർത്തു കളഞ്ഞു ഒരു കൊച്ചു കുട്ടിയ പോലെ
അയാൾ സെറ മോളെ കയ്യിൽ പിടിച്ചു കൊണ്ട് തേങ്ങി .
(മാസങ്ങൾ കടന്നു പോയി
)
ജീനാപോൾ അസിറ്റന്റ് കമ്മീഷ്ണറായി ചുമതലയേറ്റ സമയം ,സക്കറിയ സെറ മോളുമായി കൊച്ചിയിലാണ്
ഇപ്പോ താമസം .നാടിനെ നടുക്കിയ ദുരിതം നടന്നിട്ട് രണ്ടു മാസം ആയെങ്കിലും അതിന്റെ ചൂടും ചൂരും സക്കറിയയിൽ വിട്ട് പോയിട്ടില്ല
.ഊണിലും ഉറക്കിലും മനസ്സിലേക്ക് ആ വിറങ്ങലിച്ച
മൃതദേഹങ്ങൾ വരും .ചിന്ത കൂടിയപ്പോൾ മനസ്സ് കാട് കയറിയപ്പോൾ ഒരുപാട് സംശയങ്ങൾ അയാളുടെ മനസ്സിൽ ജനിച്ചു .
തന്റെ വീട് ഏഴാം വാർഡിലാണ് ഇനി ഒഴുകി പോയിത് കൊണ്ടാകാം അച്ഛന്റെയും ചേട്ടത്തിയുടെയും ആറാം വാർഡിൽ വാർഡിൽ നിന്ന് കിട്ടിയതെന്ന് കരുതാം പക്ഷേ എങ്ങെനെ സകറിയയുടെ സഹേദരിയുടെ മൃതദേഹം പതിമൂന്നാം വാർഡിൽ എത്തി എന്നത് അയാളിലെ സംശയങ്ങളെ
കുത്തി നോവിച്ചു . മനസ്സ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ അയാൾ ഉത്തരങ്ങൾ തേടി ഇറങ്ങി ആദ്യം പോയത്
തന്റെ സഹപാഠിയും ഇപ്പോഴത്തെ അസിസ്റ്റന്റ് കമ്മീഷ്ണറുമായ ജീനാപോൾ ന്റെ അടുത്തേക്ക് ആയിരുന്നു.
"സക്കറിയ എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും നീ ഇത് തന്നെ എപ്പോഴും ആലോചിച്ചിരിക്കുന്നത് കൊണ്ട് തോന്നുന്നതാണ് ,സീ ആ ഒരു സംഭവം ഒരു വലിയ ദുരന്തമായാണ് നാട്ടുകാരും
പോലീസും ഒക്കെ കണ്ടിരിക്കുന്നത് .ഭൂരിഭാഗം പേരെയും ഒന്നെങ്കിൽ മണ്ണിനടിയിൽ നിന്ന് വലിച്ചെടുത്തത്
അല്ലേൽ മുങ്ങി മരിച്ച നിലയിലാണ് നമ്മൾ കണ്ടെത്തിയത് അതിൽ നിന്റെ കുടുംബം അടക്കം പതിനഞ്ചു പേരെ പൂർണമായും
വെള്ളം ഇറങ്ങിയ ശേഷമാണ് നമുക്ക് കിട്ടിയിട്ടുള്ളത് പോസ്റ്റ്‌മോർട്ടം റീപ്പോർട്ടിലോ
അല്ലേൽ ബോഡി കണ്ടത്തുന്ന സമയത്തോ ഒന്നും തന്നെ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടതുമില്ല
കണ്ടത്തിയിട്ടുമില്ല .then how we can conclude
or think like this .ഒരു നാട് മുഴുവൻ
ജീവൻ വേണ്ടി പാടുപെടുമ്പോൾ നീ പറയുംപോലെ ഒരു കൊലപാതകം എങ്ങെനെ സംഭവിക്കും കൃത്യമായി
പ്ലാൻ ചെയ്യാൻ പോലും അവിടെ ആ ഒരു വ്യക്തിക്ക്
സമയമില്ല സക്കറിയ"
സക്കറിയ അവിടെ നിന്നും വീട്ടിലേക്ക് പോന്നു ,എല്ലാം തന്റെ തോന്നലുകൾ ആണെന്ന്
വിശ്വസിക്കാൻ അയാൾക്ക് പ്രയാസമായിരുന്നു .അയാൾ നേരെ ഏരിയറ്റുരിലേക്ക് പോയി . ഏകദേശം
ഏരിയാറ്റൂർ പഞ്ചായത്തിലേക്ക് കടന്നപ്പോഴേക്കും ജീന പോൾ സക്കറിയയെ ഫോണിൽ വിളിച്ചു .
" ഓരോ മരണവും ഒന്നെങ്കിൽ ശ്കതമായി വെള്ളം കുടിച്ച് ശ്വാസം മുട്ടിയുള്ള
മരണം അല്ലെങ്കിൽ മണ്ണിനടിയിൽ പെട്ട് . ലങ്‌സുകളിൽ വെള്ളത്തിന്റെ അംശവും മണ്ണും ഒക്കെയാണ് കണ്ടത്തിയിട്ടുള്ളതും .എല്ലാവരുടെയും മരണ സമയവും ഏകദേശം പുലർച്ചെ മൂന്നിനും
അഞ്ചിനും ഇടക്കാണ് സംഭവിച്ചിട്ടുള്ളത് . മൂന്ന്
പേരുടെ മരണം രാവിലെ ഏഴിനും പത്തിനുമിടക്കാണ്
നിന്റെ സഹോദരിയുട മരണം സംഭവിച്ചിട്ടുള്ളത് ഏകദേശം ഒമ്പത് നും പത്തിനും ഇടയിലാണ്
"
ജീനയുടെ വാക്കുകൾ താൻ ചിന്തിച്ചിടത്തേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് സക്കറിയാക്ക്
മനസ്സിലായി .
അങ്ങനെ നാടിനെ നടുക്കിയ ദുരന്ത മുഖത്ത് ആരോ തന്റെ പക വീട്ടിയിരിക്കുന്നു
ഒരു കൂട്ട കൊലപാതകം നടന്നിരിക്കുന്നു .അന്വേഷണം ജീനയുടെ നേതൃത്തവത്തിൽ നടക്കുന്നു ഒപ്പം
സഹായിയായി സക്കറിയയും . ആൾകൂടുന്നിടങ്ങളിലും
ചായക്കടകളിലും ഇത് തന്നെ സംസാരം .പോസ്റ്റ്മോർട്ടമോ മറ്റു നടപടികളോ ഒന്നും അറിയില്ലെങ്കിലും
കരണവൻമാർ കഥകൾ പറയാൻ തുടങ്ങി ലങ്സിൽ മണ്ണും
വെള്ളവും ഇല്ലത്രേ ഇനി ഉണ്ടെന്ന് ഉള്ള കഥകളിൽ മരണകാരണം അത് കൊണ്ട് അല്ല എന്ന് വരെ ആളുകൾ
പറഞ്ഞു നടന്നു കൊണ്ടിരുന്നു .കേരളം മുഴുവൻ സംസാര വിഷയമായി .രണ്ടു മാസത്തിനു ശേഷം വീണ്ടും
ആ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു .കഴുത്തിൽ എന്തോ ഒരു വസ്തു കൊണ്ട് മുറുക്കിയാണ്
കൊലപാതകം നടത്തിയതെന്ന് കൂടെ കണ്ടെത്തി ,പത്രങ്ങൾ
വാർത്ത ചാനലുകൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടിരുന്നു .
മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന്
ഒടുവിൽ ജീന പോൾ ഒരു കോളേജ് വിദ്യാർത്ഥിയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചു .
ആരാണ് ആ വിദ്യാർത്ഥി ? എന്തിനായിരിക്കും ?അവൻ എങ്ങനെ ഇത് ചെയ്തു ? അറസ്റ്റ്
നടന്നത് മുതൽ ജീനാപോളിന് നേരെ ഒരുപാട് ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നു വന്നു .
ജീനാപോൾ ഉടനെ ഒരുപ്രേസ് മീറ്റ് വെച്ചു
"കഥ നടക്കുന്നത് സെന്റ് മേരിസ്
കോളേജിലാണ് അവിടെ ബിരുദ വിദ്യാർത്ഥിയായിരുന്നു
സക്കറിയയുടെ സഹോദരി ആൻസി .അൻസിയുടെ സഹപാഠിയും അയൽവാസിയുമാണ് കിരൺ .കിരണിന് ചെറുപ്പം
തൊട്ടേ ആൻസിയോട് പ്രേമമായിരുന്നു.മറ്റ് എല്ലാ ആൺകുട്ടികളെയും പോലെ ഇഷ്ട്ടം തോന്നിയ
പെണ്ണിനോട് തന്റെ ഇഷ്ട്ടം തുറന്ന് പറയാൻ കിരൺ തയ്യാറാകുന്നു . കിരൺ തന്റെ ഇഷ്ട്ടം ആരും
അറിയാതെ അവളോട് പോയി അവതരിപ്പിച്ചു .പക്ഷേ
ആൻസി അവനെ നല്ല രീതിയിൽ ശകാരിച്ചു മേലാൽ തന്റെ പുറകെ നടക്കരുതെന്നും ഇനി ടീച്ചറോട്
പരാതി പറയുമെന്നൊക്കെ ആൻസി അവനോട് പറഞ്ഞു
.അവൻ ആരും അറിയാതെ രഹസ്യമായി അവതരിപ്പിച്ച ഒരു വിഷയം ആൻസി ഒച്ചയും ബഹളവും കൂട്ടി എല്ലാരേയും
അറിയിച്ചു. കോളേജ് മൊത്തം മിനിട്ടുകൾ കൊണ്ട് ആ ന്യൂസ് ഫ്ലാഷായി .നാണക്കേടും അപമാനവും
സഹിക്കാൻ വയ്യാണ്ട് അവൻ കോളേജിലേക്ക് പോവാതെയായി .ഒടുക്കം അവളോടുള്ള ദേഷ്യം അവൻ ഞായറാഴ്ച്ച
കുറുബാനക്ക് പള്ളിയിൽ വന്നപ്പോൾ തീർത്തു
പള്ളിയുടെ പിറകിൽ ഒറ്റക്ക് നിന്നിരുന്ന അവളെ ബലമായി ചുമ്പിച്ചു അത് പക്ഷേ അവളുടെ അപ്പൻ കണ്ടു .
അവനെ പള്ളിമുറ്റത്തിട്ട് തല്ലുകയും വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കുകയും ചെയ്തു
ഇത് അവനിൽ ആ കുടുംബത്തോട് ഒരുതരം വൈരാഗ്യം ജനിപ്പിക്കാൻ കാരണമായി വീട്ടുകാർ അവനെ മറ്റൊരു
കോളേജിൽ കൊണ്ടാക്കി ഇപ്പോ കിരൺ താമസിക്കുന്നത് ഹോസ്റ്റലിലാണ്.
ലീവിന് വന്ന കിരണിനെ ആൻസിയുടെ കൂട്ടുകാരികൾ കളിയാക്കുകയും അതിന്റെ പേരിൽ കിരൺ കൂട്ടുകാരിയുടെ മുഖത്ത് അടിച്ചു .ഇത് പക്ഷേ പോലീസ് കേസായി ഒടുക്കം കൂടുതൽ നടപടികൾ ഒന്നും എടുക്കാതെ ഒത്തുതീർപ്പാക്കി
വിട്ടു .
ദുരന്തം നടക്കുന്നത് പതിനെട്ട് പുലർച്ചക്കാണ് പതിനേഴിന് രാവിലെ കിരൺ അൻസിയെ
വിളിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട് സത്യത്തിൽ ആ കാൾ ന്റെ പുറകെ പോയപ്പോഴാണ്
കിരൺ ആണെന്ന് ഞങ്ങൾക്ക് ഉറപ്പ് വന്നത് ഹോസ്റ്റൽ മുറിയിലെ ചുവരിലും നോട്ട് ബൂക്ക്കളിലും
വരെ ആൻസിയോടുള്ള പക വ്യക്തായിരുന്നു.ഏരിയാറ്റൂരി ലെ യൂത്ത് വിങ്ങുമായി സംസാരിച്ചപ്പോൾ
കിരൺ അന്നേ ദിവസം നാട്ടിലുണ്ടായിരുന്നു എന്ന് മനസ്സിലായി കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു "
സക്കറിയ സെറ മോളെ വിദേശത്തായിരുന്ന
ബന്ധം വേർപെടുത്തി പോയ അളിയനെ ഏൽപ്പിച്ചു മുംബൈക്ക്
പോകുന്നതിന് മുമ്പ് കിരണിനെ കാണാൻ ഒന്ന് കൂടെ സബ് ജയിൽ വരെ പോയി
" ചേട്ടാ അൻസിയോട് ഞാൻ മാപ്പ് പറഞ്ഞത് സത്യം തന്നെയാണ് അവളോട് ഒരു വെറുപ്പോ
പകയോ ഒന്നും തന്നെ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല
.വെള്ളം ഉയരാൻ തുടങ്ങിയപ്പോൾ ഞാൻ ഓടി കയറിയത് മൊട്ടപാറയുടെ മുകളിലാണ് അവിടെ നിങ്ങടെ അപ്പനും സഹോദരിമാരുമുണ്ടായിരുന്നു
ഞാൻ ആ നശിച്ച വെള്ള പൊക്കത്തിൽ നിന്ന് രക്ഷപെടാൻ കയറിയതാണ് പക്ഷേ നിങ്ങടെ
അപ്പൻ എന്നെ
" വീണ്ടും മണപ്പിച്ചു നടക്കുവാണല്ലേ @#@#@# മോനെ "
എന്നെ തെറിവിളിക്കുയും അടിക്കുകയും ചെയ്തു ഞാൻ എന്റെ മുണ്ട് ഊരി കഴുത്തിൽ
ചുറ്റി കൊല്ലണം എന്ന് ന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല പക്ഷേ തുണിമാറ്റിയപ്പോൾ അയാൾ മരിച്ചിരുന്നു .ഇത് കണ്ട്
കൊണ്ട് നിന്ന് നിങ്ങടെ ചേട്ടത്തി എന്നെ തല്ലാൻ
വന്നു ഭയം കൊണ്ട് ഞാൻ അവരുടെ കഴുത്തിലും ,മുറുക്കി .ആൻസി അപ്പോഴേക്കുംകുഞ്ഞിനേയും എടുത്ത് ഓടി .കുറെ തിരഞ്ഞെങ്കിലും
കിട്ടിയില്ല ഒടുക്കം ഇവരെ രണ്ടു പേരെയും ചാക്കിൽ
കെട്ടി ഞാൻ മറ്റേ വാർഡിൽ കൊണ്ട് പോയി തള്ളി
അവിടെ എത്തിയപ്പോൾ അവര് മരിച്ചിട്ടില്ലെന്ന് മനസ്സിലായി ഉടനെ ഞാൻ അവരെ വെള്ളത്തിൽ മുക്കി
താഴ്ത്തി കൊന്നു .തിരഞ്ഞ് തിരഞ്ഞ് ഒടുക്കം പതിമൂന്നിൽ നിന്ന് ആൻസിയെ കിട്ടി പക്ഷേ കുഞ്ഞിനെ
മാത്രം എനിക്ക് കിട്ടിയില്ല .എനിക്ക് ഒരു വിഷമവും ഇല്ല സാറെ " സക്കറിയ അവന്റെ
കഴുത്തിന് പിടിച്ചു .
"പകയായിരുന്നു അവളോട് പക്ഷേ ഞാൻ തന്നെ അത് മണ്ണിട്ട് മൂടിയതായിരുന്നു നിങ്ങടെ അപ്പച്ചനാണ് അത് വെട്ടി പുറത്തെടുത്തത് .അത് എന്റെ മനസ്സിൽ ഒരു ഉരുൾപൊട്ടലുണ്ടാക്കാൻ മാത്രം പാകമുള്ളതായിരുന്നു "
by
സാബിത്ത് കൊപ്പം
Toppppppp
മറുപടിഇല്ലാതാക്കൂMassss
മറുപടിഇല്ലാതാക്കൂVery nice, waiting your next story ❤️
മറുപടിഇല്ലാതാക്കൂ❤
മറുപടിഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂSuperb ❤️
മറുപടിഇല്ലാതാക്കൂUsharayikkenne
മറുപടിഇല്ലാതാക്കൂ👌
മറുപടിഇല്ലാതാക്കൂ