ഈ ഇടക്കാലത്ത്






 എന്നും കഥകൾ മാത്രം തിക്കും തിരക്കും കൂട്ടുന്ന ഈ ബ്ലോഗിലേക്ക് കഥകൾക്കപ്പുറം എന്തെങ്കിലും സംസാരികാം എന്ന് കരുതി .


" ഈ ഇടക്കാലത്ത് "നമുക്ക് ഈ  ഒരു സംസാരത്തിന് അങ്ങനെ ഒരു നാമം കൊടുക്കാം. ഈ ഇടക്കാലത്തെ  തത്വചിന്തകൾ ഒന്നുമല്ലെങ്കിലും  ഒരു  ചെറു വായനയുടെ രസം കൊല്ലാതെ ഞാൻ  എഴുതാൻ ശ്രമിക്കാം

ഈ ഇടക്കാലത്ത്  കണ്ടു മുട്ടിയ  ഒരു വ്യക്തി . ആ വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട്  നമുക്ക്  കുട്ടി ശങ്കരൻ എന്ന  ഒരു പുതിയ പേര്  നൽകാം . അപ്പോ  പറയാൻ പോകുന്നത് കുട്ടി ശങ്കരനെ പറ്റിയാണ് . എന്നും അതിരാവിലെ  തന്റെ ജോലികളിൽ മുഴുകി വൈകുന്നേരങ്ങളിൽ കൂർക്കം വലിച്ച് കിടന്ന് ഉറങ്ങുന്ന ഒരു ശരാശരി മലയാളീടെ ജീവിതം തന്നെയാണ് കുട്ടി ശങ്കരന്റെയും . ക്ഷമിക്കണം കൂർക്കം വലിച്ച്  പോയിട്ട് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റാത്തവർ നമുക്ക് ഇടയിൽ ഉണ്ട് എന്ന സത്യം ഞാൻ മറക്കുന്നില്ല . 

ഇവിടെ കുട്ടി ശങ്കരനെ മറ്റുള്ളവരിൽ നിന്ന് എനിക്ക് വ്യത്യസ്ഥമായി തോന്നിയത് അയാളുടെ ചിരിയായിരുന്നു . ചരിക്കുന്ന മനുഷ്യരെ കാണുമ്പോൾ നമുക്ക് തന്നെ ഒരു വല്ലാത്ത ഒരു പോസറ്റീവ് കിട്ടും പണ്ട് ന്റെ കൂടെ അങ്ങനെ ഒരാൾ പഠിച്ചിരുന്നു  .ഫുൾ ടൈം ചിരിച്ച് ഉല്ലസിച്ച് തമാശകൾ പറയുന്ന ഒരു സഹപാഠി . കുട്ടി ശങ്കരനെ കണ്ടപ്പോൾ അവനെ ഓർമ വന്നു 

അതിരാവിലെ  പാല് കൊണ്ട് സൊസൈറ്റിയിലേക്കുള്ള നടത്തം തണുപ്പ് ഉള്ളത് കൊണ്ട് ആണോ എന്തോ അതിരാവിലെ അയാൾ ഷർട്ട് ദരിക്കാറുണ്ട് .അതിൽ ഇപ്പോ എന്താ ആളുകൾ ഒക്കെ ഷർട്ട് ഇടാറില്ലേ  എന്നാണെങ്കിൽ ഈ മനുഷ്യൻ ഇടാറില്ല  .ഒന്നില്ലങ്കിൽ ഒരു കല്യാണം വരണം ഇല്ലേൽ പെരുന്നാൾ വരണം ,നട്ടു ഉച്ചക്ക് സൂര്യൻ  മൂന്നാല് വിറക് കൊള്ളി കൂടുതൽ ഇട്ട് ചൂട് കൂട്ടുന്ന സമയത്ത് വരെ മൂപ്പര്  ഷർട്ട് ഇടാറില്ല .എന്തോ ഈ ഇടക്കാലത്ത്  പുലർച്ചെ ഷർട്ട് ഇടാൻ അയാൾ തുടങ്ങി എന്ന്  തോനുന്നു ... .

നിങ്ങൾക്ക് ബോർ അടിക്കുന്നുണ്ട് അല്ലേ  എനിക്ക് മനസ്സിലാകുന്നുണ്ട് . ഒരു ദിവസം ഒരു മരച്ചുവട്ടിൽ  ചിന്താവിഷ്ടനായി ഇരിക്കുകയാർന്നു  നമ്മുടെ കഥ നായകൻ 


" എന്താണ് ഇത്ര വലിയ ആലോചന ?" ഞാൻ ചോദിച്ചു . " എനിക്ക് നാട്ടിൽ ഒന്ന് പോണം കുട്ടിയെ !"

 അല്ല,  ഇത് അപ്പോ നിങ്ങടെ നാട് അല്ലേ , ഞാൻ കൗതുകത്തോടെ ചോദിച്ചു .

" ഏയ്   ഇത് എന്റെ നാട് ഒന്നും അല്ല  ,നീ ഏതാണ് കുട്ടി , നീ ഇവടെ  പുതിയതാണോ ?" അങ്ങേര്  എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .

ഞാൻ ആരാണെന്ന് പറഞ്ഞു കൊടുത്തപ്പോൾ മൂപ്പര്  ഒന്ന് കൂടെ ചിരിച്ചു ആ ചിരിക്ക് നല്ല തെളിച്ചമുണ്ടായിരുന്നു .  നല്ല ബീഡി കറ  പുരണ്ട ചുണ്ട് , വെറ്റില ചുവപ്പിൽ തിളങ്ങുന്ന ഇടവിട്ട് ഇടവിട്ട പല്ലുകൾ വെറ്റിലയുടെ അവശിഷ്ട്ടങ്ങൾ നിറഞ്ഞ  മോണ . ആ ചിരിയുടെ സൗന്ദര്യം ഞാൻ വല്ലാണ്ട് ആസ്വദിച്ച് പണ്ട് കോളേജിൽ ഇലക്ഷൻ നിന്നപ്പോൾ ക്യാമ്പയിന്റെ ഭാഗമായി ക്ലാസ്സുകളിൽ കയറി നടന്നപ്പോഴാണ് കുട്ടി ശങ്കരനേക്കാൾ മനോഹരമായ ഒരു ചിരി  ഞാൻ കണ്ടത്. അതിനു ശേഷം അത്ര മനോഹരമല്ലങ്കിലും  ഞാൻ ശങ്കരന്റെ ചിരി ആസ്വദിച്ച് അവടെ നിന്ന് .  പണ്ട് കണ്ടു മറന്ന ചിരി ഓർമകളിലേക്ക് വന്നപ്പോഴാണ് ഞാൻ ഓർത്തത്   ആ  ഇലക്ഷനിൽ   തോറ്റ് തൊപ്പിയിട്ടപ്പോൾ ഇതിലും മനോഹരമായി ഞങ്ങൾ സുഹൃത്തുക്കൾ ചിരിച്ചിരുന്നു എന്നത് .




" എഴുപത്തി അഞ്ചിലാണ് ഞാൻ ഈടെ വരുന്നത് അല്ലറ ചില്ലറ   മോഷണമായിരുന്നു തൊഴിൽ .ഒരു ദിവസം  ഈ അടുത്ത് ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി അവടെ പ്രായമായ ഒരു  അമ്മയും  ബന്ധം വേർപെടുത്തി  അമ്മയുടെ കൂടെ വന്ന് നിക്കുന്ന ഒരു കണക്ക് ടീച്ചറും മാത്രമായിരുന്നു താമസം .ഞാൻ അവരുടെ പത്തായ പുരയിൽ ഉള്ളതെല്ലാം ഒരു ചാക്കിൽ കെട്ടി തലയിൽ വെച്ച് പതുക്കെ താഴേക്ക് ഇറങ്ങി ആട്ടിയ എണ്ണ പാത്രം  പൂച്ച തട്ടിമറിച്ചിട്ടിട്ടുള്ളത് ഞാൻ ശ്രദ്ധിച്ചില്ല .കാൽ വഴുതി താഴേക്ക്  ഒരു വീഴ്ച്ചയായിരുന്നു . ശബ്ദം കേട്ട് അമ്മയും മോളും എഴുന്നേറ്റ് .ഞാൻ പിടിക്കപ്പെട്ട് എന്ന് തന്നെ  കരുതി .എഴുനേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും  പറ്റുന്നില്ല .

സ്നേഹമുള്ളവരായിരുന്നു അവർ എന്നെ പോലീസ്  ഏല്പിച്ചില്ല .താങ്ങി എടുത്ത് കട്ടിലിൽ  കിടത്തി .വൈദ്യര് വന്ന്  ചികിൽസിച്ചു  ഏതാണ്ട് ആറു  മാസത്തോളം ആ ആറു മാസക്കാലം ഞാൻ ജീവിക്കാൻ പഠിക്കുകയായിരുന്നു . 

പിന്നെ അവടെ അങ് കൂടി പശുക്കളെ നോക്കിയും പാൽ വിറ്റും  താഴുത്ത് വ്യതിയാക്കിയും ഒക്കെ ഞാൻ നാട്ടീന്ന് പോരുമ്പോൾ എനിക്ക് ഒരു ഭാര്യയും കോച്ച് ഒക്കെ ഉണ്ടായിരുന്നു .കള്ളനായത് കൊണ്ട് ആയിരിക്കാം അവർ ആരും തന്നെ എന്നെ തിരഞ്ഞും വന്നില്ല . അവര് ഒക്കെ ഇപ്പോ  എങ്ങനെ ജീവിക്കുന്നു എന്നൊന്നും അറീല.

അയാളുടെ കഥ കേട്ട ഞാൻ ഒന്നേ ചോദിച്ചോള്ളൂ " അപ്പോ  നിങ്ങൾ ആ കണക്ക് ടീച്ചറെ കല്യാണം കഴിച്ച് ഇവടെ കൂടിയല്ലേ ?"

അയാൾ ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു ,ആ ചിരിയുടെ അർഥം അന്വേഷിച്ചു കൂടുതൽ ഒന്നും എനിക്ക് സഞ്ചരിക്കേണ്ടി വന്നില്ല .ഞാൻ എന്റെ സമൂഹത്തിലേക്ക് നോക്കി ചുറ്റും ഒന്ന് നോക്കി  അർത്ഥങ്ങൾ അല്ല ഒരു പിടി തുറിച്ചു നോട്ടങ്ങൾ തന്നെ  എനിക്ക് പെറുക്കി എടുക്കാൻ കഴിഞ്ഞു  ഏതായാലും ആ ചിരിയെ ഈ ഇടക്കാലത്തെ മനോഹരമായ ചിരിയായി ഞാൻ വിശേഷിപ്പിക്കുന്നു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ