വെല്ലാത്തൊരു ആന പ്രേമി

 



 

ചെറുപ്പം തൊട്ടേ ആനകളെ കണ്ടാൽ അങ്ങനെ നോക്കി നിക്കാറുണ്ട് . നോക്കി നിക്കുമെങ്കിലും  പേടി കാരണം എപ്പോഴും ഒരു അകലം പാലിക്കാറുണ്ട്. വളർന്നു എഴുത്തും വായനയും തുടങ്ങിയപ്പോൾ  അവയെ രസിക്കുന്നത് മാറി അവരോട് സഹതാപം തോന്നി തുടങ്ങി പൂരങ്ങളിലും നേർച്ചകളിലും  അവയുടെ ദയനീയ അവസ്ഥ കണ്ട് പലപ്പോഴും അവയെ കുറിച്ച് എഴുതണം എന്ന് വിചാരിച്ചിട്ടുണ്ട് . പക്ഷേ പലപ്പോഴും കുത്തി കുറിക്കാൻ സാധിച്ചിട്ടില്ല . അതിൽ ഞാൻ അടക്കം ഈ പീഡനത്തിൽ  നോക്ക് പ്രതികളാണെന്നും ആ മൃഗത്തിനെ നോക്കി നിന്നതിന്റെ  പേരിൽ ഞാനും ആ പീഡനം രസിച്ച്  നിന്നു എന്ന കുറ്റബോധവും  ഉള്ളിൽ ഉള്ളത് കൊണ്ടാകാം .

ഞാൻ വായിച്ചതും കേട്ടതുമായ  ചില  കാര്യങ്ങൾ നിങ്ങളെ കൂടി ഉണർത്തുന്നു എന്ന് മാത്രം

 

ലോകത്തിൽ ഏറ്റവും കൂടുതൽ ആന പീഡനങ്ങൾ നടക്കുന്നത്   ഒരുപക്ഷേ ആന പ്രേമികളെ കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തിലായിരിക്കും   "ഇത്  അന്താരാഷ്ട്ര പഠനങ്ങളിൽ നിന്ന് ഏകദേശം നമുക്ക്  വ്യക്തമാക്കുന്നുണ്ട്  അത് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ്  ഈ വിഷയത്തെ കുറിച്ചുള്ള പഠനങ്ങളിൽ നിന്ന്  മനസ്സിലാകുന്നത്

കുറച്ച് മാസങ്ങൾക്കു മുൻപ് ബ്രിട്ടനിലെ ഇന്ത്യൻ എംബസിക്ക് മുൻപിൽ വെള്ളക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  2018  ഫെബ്രുവരി 20 ന്  തടിച്ച് കൂടിയത് എന്ത്  സമരത്തിനായിരുന്നു എന്ന്  നമ്മൾ  മനസ്സിലാകേണ്ടിയിരിക്കുന്നു ...

 ground zero for elephant torture" ആനകൾക്കെതിരെ നടക്കുന്ന ക്രൂര പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൃഗ സ്നേഹികളും, ആക്ഷൻസ് ഫോർ എലിഫന്റസ് AFE എന്ന UK ബ്രിട്ടീഷ് സംഘടന പ്രവർത്തകരും ചേർന്ന് നടത്തിയ ഒരു പ്രതീഷേധമാണ് . ലോകത്ത് ആനകളുടെ ആയുർ ദൈർഘ്യം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്.

രാജ്യത്താകമാനമുള്ള 3500-4000 ആനകളിൽ 500 ലധികം ആനകളുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ ആനകൾക്കെതിരെയുള്ള പീഡനങ്ങൾ നടക്കുന്നതെന്നാണ് AFE രേഖകൾ സഹിതം പറയുന്നത് .2018 നവംബർ 30 ലെ സർവേക്ക് ശേഷം  ആനകളുടെ മരണ നിരക്ക് ഏറ്റവും കൂടുത്തലുള്ളതും നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് . 27 മാസങ്ങൾക്കുള്ളിൽ  ഏകദേശം 58 ആനകൾ മരണപ്പെട്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു അതിൽ  കൂടുതൽ അവനും സാധ്യതയുണ്ട് കണക്കുകൾ  പറയുന്നത് എല്ലാം തന്നെ  2021  ജനുവരിയിലെ  പത്ര ലേഖനങ്ങളും മറ്റ്  ശ്രോതാസുകളിൽ നിന്നും ലഭിച്ചവയാണ് ഇന്ന് സെപ്റ്റംബർ 2022 ആയിട്ടുണ്ട് എന്നത് നമ്മൾ ഓർകേണ്ടിയിരിക്കുന്നു 







 

2018 ഏകദേശം  12 ആനകൾ മരണപ്പെട്ടിട്ടുണ്ട്.  7 വർഷത്തിനുള്ളിൽ 350 ആനകൾ കേരളത്തിൽ അകാലത്തിൽ മരണപ്പെട്ടു എന്നത് ഏറെ ഭയനാകമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത് എന്നു KSE പറയുന്നു.  ആന പ്രേമികളായ നമ്മൾ  അവയുടെ ചന്തം കണ്ട് കൂടെ നടന്നും  ആന പുറത്ത് കയറി ഉല്ലസിക്കുമ്പോഴും  അവരുടെ കൊടിയ പീഡനനങ്ങൾ  അറിയാതെ പോകുന്നു .

ആശാസ്ത്രീയ ഭക്ഷണവും, വെള്ളം ആവശ്യത്തിനു നൽകാത്തതും മൂലം ഉണ്ടാകുന്ന ഗുരുതര ദഹന പ്രശ്നങ്ങളും, മണിക്കൂറുകളോളം ഒരേ നിൽപ്പിൽ പീഡിപ്പിക്കുന്നതുമെല്ലാമാണ്  മരണത്തിലേക്ക് അവയെ കൊണ്ട് എത്തിക്കുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്

 

 കേരളത്തിൽ ഒരു സീസണിൽ നടക്കുന്ന 3000 ത്തിലധികം ഉത്സവങ്ങളിൽ മാറി മാറി എഴുന്നെള്ളത്തെന്ന പീഡനങ്ങൾക്ക് ആനയെ വിധേയമാക്കുന്നുണ്ടെന്നും, 24 മണിക്കൂർ തുടർച്ചയായിപോലും ആനകൾ ഉത്സവങ്ങളിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും  പറയപ്പെടുന്നു

 


ആനകളുടെ മദപ്പാടിനെ ഒരു രോഗമായി ചിത്രീകരിച്ച് ആനകളെ പീഡിപ്പിക്കുകയും ആ സമയങ്ങളിൽ പാപ്പാന്മാരെ അനുസരിക്കുന്നതിനായി ചങ്ങാലകളിൽ ബന്ധിപ്പിച്ച് ശരീരത്തിൽ മുറിവുകളുണ്ടാക്കി പീഡിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം “ground zero for elephant torture" എന്ന കുപ്രസിദ്ധിയുള്ള കേരളമാണെന്ന് ലണ്ടനിലെ ഇന്ത്യൻ ഹയ് കമ്മീഷന് മുൻപിൽ പ്രതിഷേധിച്ച AfE പ്രവർത്തകരും മൃഗസ്നേഹികളും തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു.

 

പൂര പ്രേമികളും, അഭിനവ ആനപ്രേമികളും, ഇപ്പോൾ ആനസ്നേഹവുമായി ചിത്രം വരക്കാനും മെഴുകുതിരി കത്തിക്കാനും ഇറങ്ങുന്നവർ  കണ്ണു തുറന്ന് കാണുക, മനസ്സിരുത്തി വായിക്കുക,

 

കൂടാതെ സുപ്രീംകോടതിയിൽ സന്നദ്ധ സംഘടന നൽകിയ ഹർജ്ജിയിൽ കക്ഷിചേർന്ന വൈൽഡ്‌ലൈഫ് സിനിമ നിർമ്മാതാവും ആക്ടിവിസ്റ്റുമായ സംഗീത അയ്യർ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള കേരളത്തിലെ ഭീകരാവസ്ഥ സുപ്രീം കോടതിയെ ബോധിപ്പിച്ചതും നിങ്ങൾ അറിയണം..

 

ജനുവരി 2016 മുതൽ ജോൺ 2017 വരെ കേരളത്തിൽ 40 നാട്ടാനകൾ മനുഷ്യരുടെ ക്രൂരതയാൽ കൊല്ലപ്പെട്ടതായി സംഗീതയുടെ പരാതിയിൽ പറയുന്നു. ഇന്ത്യയിൽ ആകെയുള്ള നാട്ടാനകളിൽ 21 ശതമാനവും കേരളത്തിലാണ്. വളരെ ചെറിയ പ്രായത്തിലെ കാട്ടാനകളെ വേട്ടയാടി പിടിച്ചു നാട്ടാനകളാക്കുന്നതു വേട്ടയ്ക്ക് തുല്യമാണെന്നും മൃഗവേട്ട നിയമം മൂലം നിരോധിച്ചതാണെന്നും ആ പരാതിയിൽ  ചൂണ്ടി കാണിക്കുന്നു കാട്ടാനകളെ പിടിച്ച ട്രെയിനിങ് നൽകുന്നതിന്റെ ഭാഗമായി നടത്തുന്ന ചട്ടം പഠിപ്പിക്കൽ എന്ന പരിപാടി അങ്ങേയറ്റത്തെ ക്രൂരതയാണ് ഇവയോട് കാണിക്കുന്നതെന്നും തെളിവുകൾ സഹിതം അവർ ചൂണ്ടികാണിക്കുന്നുണ്ട്  

 

നവംബർ മുതൽ മെയ് വരെയുള്ള കാലയളവിൽ മൂവായിരത്തിലധികം  ഉത്‌സവങ്ങൾ/ആഘോഷങ്ങൾ കേരളത്തിൽ നടത്തപ്പെടുന്നു അവയിലെല്ലാം പൊരിവെയിലത്ത് ചങ്ങലയിൽ ബന്ധിച്ചു ആനകളെ എഴുന്നെള്ളിച്ചു നടത്തുന്ന പരിപാടി അങ്ങേയറ്റത്തെ ക്രൂരതയാണെന്നും നിരോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

.ആനകളുടെ സമീപത്തുവെച്ചുകൊണ്ടു നടത്തുന്ന വെടിക്കെട്ടും അതിന്റെ ഭാഗമായി ആനകളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും ശാസ്ത്രീയമായി തന്നെ സംഗീത വിവരിക്കുന്നു. കൂടാതെ അവർ നേരിൽ പകർത്തിയ ആനകളോടുള്ള ക്രൂരതകൾ  അടങ്ങിയ  "ഗോഡ്സ് ഇൻ ഷാക്കിൾസ്" എന്ന ഡോക്യൂമെന്ററിയും സുപ്രീംകോടതിയിൽ സമർപ്പിച്ചു.  വൈൽഡ് ലൈഫ് പ്രട്ടക്ഷൻ ആക്റ്റിന്റെ പാർട്ട് 1 ഷെഡ്യൂൾ 3 ൽ പെടുന്ന ഏഷ്യൻ ആനകൾ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗമാണെന്നും അവയെ വേട്ടയാടുന്നതോ പിടിക്കുന്നതോ നിയമവിരുദ്ധമാണെന്നും അവർ പരാതിയിൽ ചൂണ്ടികാണിക്കുന്നുണ്ട്  അതുകൊണ്ടുതന്നെ ആനകളെ ഏതെങ്കിലും ഉത്സവങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുപ്പിക്കുന്നതോ പരേഡ് നടത്തിപ്പിക്കുന്നതിനോ സമ്പൂർണ്ണ നിരോധനം വേണം എന്ന് അവർ സുപ്രീംകോടതിയോടു ആവശ്യപ്പെടുന്നു.

 നമ്മൾ മലയാളികൾക്ക്  മൃഗസ്നേഹം  ഇച്ചിരി കൂടുതലാണ് പക്ഷേ എങ്ങനെ സ്നേഹിക്കണം എന്ന് അവർക്ക്  ഇന്നും അറിഞ്ഞു കൂടാ.  ഞാന്  ഈ എയുതിയത് എല്ലാം ഞാൻ പുതുതായി കണ്ട് പിടിച്ചത് ഒന്നുമല്ല . വർഷങ്ങളായി പത്രങ്ങളിലും ലേഖനങ്ങളിലും  വന്നു കൊണ്ടിരിക്കുന്നതാണ് പരുന്നവർ പറയുന്നു എഴുതുന്നു അല്ലാതെ മാറ്റങ്ങൾ  ഒന്നും തന്നെ സംഭവിക്കുന്നില്ല എന്റെ വായനക്കാരിൽ ആരുടെയെങ്കിലും ഉള്ളിൽ ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അഡ്വ ശ്രീജിത്ത് പെരുമന ഫേസ്ബൂക്കിൽ മാസങ്ങൾക്ക് മുമ്പ് ഇട്ട ഒരു പോസ്റ്റ് തേടി പോയി അത് റഫർ  ചെയ്തു അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ  വീണ്ടും ഇന്റര്നെറ്റിലും മറ്റും ക്രോസ്സ് ചെക്ക് ചെയ്തുകൊണ്ട് ഞാൻ എഴുതാന് ഇരുന്നത് . ഇത് എഴുതുമ്പോ  എന്റെ സുഹ്രത്തുക്കളിൽ തന്നെ ആന പ്രേമികളായ  പലരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ സ്റ്റാറ്റസ് ഒരു ആനയുടെ വിയോഗത്തെ പറ്റിയാണ് .  സിനിമ ബി. ജി എമ്മും മെഴുക് തിരി കത്തിച്ചും തങ്ങളുടെ ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ സുഹ്രത്തുക്കളോട് ഒരു അപക്ഷേ ഒള്ളു . നിങ്ങൾക്ക്  അവയോട് സ്നേഹം ആണെങ്കിൽ  ആവരെ ഉപദ്രവിക്കാതെ ഇരുന്നുടെ ..


ഞാൻ എന്തായാലും ഇത് ഇന്ന് പോസ്റ്റ് ചെയ്യുന്നില്ല കാരണം . അത് ഈ ദിവസത്തിൽ  ആ ആനയോട് ചെയ്യുന്ന തെറ്റാണ് ഞാൻ അതിന്റെ മരണത്തെ മുതലെടുത്ത് എന്നായി പോകും . നിങ്ങടെ കരച്ചിലും ചീരാപ്പ്  ഒലിക്കലും .  കഴിഞ്ഞ് മറ്റൊരു ആനയുടെ പുറകെ പ്രേമിച്ചു നടക്കുമ്പോ ഞാൻ പോസ്റ്റ് ചെയ്യണ്ട്

  ഏതായാലും  മനസ്സ് നന്നാവട്ടെ  

 

by

horizontal bar

Sabith koppam

writer 
moonstories
writer
8943194674
http://www.moonstories.in

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ