സാബിത്ത് എഴുതുന്നു "എഴുത്ത് മരണപ്പെടുമ്പോൾ,ഒരു എഴുത്തുകാരൻ എങ്ങനെ ആയിരിക്കും?"

 എഴുത്ത് മരണപ്പെടുമ്പോൾ,ഒരു എഴുത്തുകാരൻ എങ്ങനെ ആയിരിക്കും? ചിന്തിച്ചിട്ടുണ്ടോ..സത്യത്തിൽ എഴുത്ത് അല്ല മരിക്കുന്നത്  എഴുത്തുകാരൻ തന്നെയാണ് മരിക്കുന്നത്,കർമങ്ങൾ ചെയ്യാൻ ആരും വരില്ലന്നേ ഒള്ളു..എന്തിന് ഈ വായിക്കുന്ന നിങ്ങൾ പോലും നിങ്ങടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ എഴുത്ത് മരണപ്പെട്ടു എന്നും പറഞ്ഞു വരാറുണ്ടോ സാധ്യത കുറവാണ് ,അല്ല തീരെ കുറവാണ്!






സത്യത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നിലെ എഴുത്തുകാരൻ മരണപ്പെട്ടിരുന്നു ,സത്യം പറഞ്ഞാൽ  ഇത് എന്റെ മരണാനന്തര ജീവിതമാണ്..

ഒരു വെള്ളകടലാസും പേനയും എടുത്ത് ഇരുന്നാൽ  കഥകളും ലേഖനങ്ങളും ശർദ്ധിക്കാത്ത  ഒരു ദിവസം പോലും കഴിഞ്ഞ ആറു  വർഷത്തിൽ  എനിക്ക് ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്ന് വെള്ളപേപ്പറിന്റെ  മുന്നിൽ അട്ടത്ത്  നോക്കിയിരിക്കൽ ഒരു പതിവാണ്.. മനുഷ്യന്റെ മരണാനന്തര ജീവിതം എങ്ങനെ ആണെന്നുള്ളത് പോലെ എഴുത്ത് മരണപ്പെട്ടാൽ എങ്ങനെ ആയിരിക്കും  മരണാനന്തര ജീവിതം എന്നത് ഒരു  വല്ലാത്ത  ഒരു സംശയമായിരുന്നു .. 

കാമുകനെ കൊല്ലുന്ന  കാമുകിയ  കൊല്ലുന്ന മനുഷ്യന്റെ പച്ചയിറച്ചി  തിന്നുന്ന, മതങ്ങളുടെ പേരിൽ  ചേരിതിരിഞ്ഞ് ആക്രമിക്കുന്ന ഇതെല്ലാം കണ്ട്  ടോം ആന്റ് ജെറിയിലെ ടോം ചിരിക്കുംപ്പോലെ  കമിഴ്ന്നു കിടന്ന്  ചിരിക്കുന്ന യുക്തിവാദികളുള്ള  പുരുഷനാണോ സ്ത്രീക്ക് ആണോ ഒരു കൊമ്പ്  കൂടുതലുള്ളത്  എന്ന്  ഇടക്കിടക്ക് ചർച്ച ചെയ്തു പിറ്റേനാൾ ഏതെങ്കിലും  മുറിയിൽ ആരുടെയെങ്കിലും കാലിന്റെ ഇടയിൽ നിന്ന് എണീറ്റ് വരുന്ന ഈ മനുഷ്യമാംസ ലോകത്ത് നിന്ന് പാവം എഴുത്ത് മരണപ്പെട്ടുപോയപ്പോൾ  ഒരു ആകാശവും കരഞ്ഞില്ല  ഒരു ഭൂമിയും പ്രകമ്പനം കൊണ്ടില്ല! റോഡ് അരികിൽ ചത്ത്മലച്ചു കിടക്കുന്ന ഒരു കാക്കയെ പോലെ എഴുത്ത് മരണപ്പെട്ടു പോയി.! 

എഴുത്ത്  മരണപ്പെട്ട ശേഷം പുനർജനിച്ചത് ഒരു ഇരുട്ട് മുറിയിൽ ആയിരുന്നു അക്ഷരങ്ങൾ അറിയാത്ത  മറ്റൊന്നിനെയും തിരിച്ചറിയാത്ത  ഒരു ഇരുണ്ട മുറിയിൽ. പിന്നീട് അങ്ങോട്ട് ഒരു വല്ലാത്ത പരവേശം ആയിരുന്നു പ്രണയത്തോട്  സൗഹൃദത്തോട്  കാമത്തോട്,

പതിയെ വീശിയ കാറ്റിലും  നുറുങ്ങു വെട്ടം കൊണ്ടുവന്ന  മിന്നാമിനുങ്ങിനോടും   വരെ സല്ലപിക്കുന്ന  ഒരു അത്യപൂർവ   ജീവിതം..!


മനുഷ്യര് കാണിക്കുന്ന വിടുവായ്ത്തങ്ങളെ എഴുതി വിമർശിക്കാൻ പറ്റാത്ത ദിനരാത്രങ്ങൾ ഒടുക്കം എവിടെ നിന്നോ ഒരു  അശരീരി കേട്ടു

'അല്ലയോ എഴുത്ത് മരണപ്പെട്ടവരെ  നിങ്ങൾ ആരെയാണ് ഭയക്കുന്നത് മനുഷ്യരെയോ..നിങ്ങൾ എഴുതുക കാരണം മരണപ്പെട്ട ഒരു വ്യക്തി എഴുതിയതാണ് എന്ന് കേട്ടാൽ ചൂട് അപ്പം  പോലെ വിറ്റു പോകുമ്പോൾ പിന്നെ നിങ്ങൾ എന്തിന് അമാന്തിക്കണം.!വാങ്ങുന്നവരും  നീ എന്തിന് മരണപെട്ടു എന്ന് തിരക്കില്ല..അവർക്ക്  വേദപുസ്തകങ്ങളിൽ അവർ ഭയത്തോടെ കണ്ട മരണത്തെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി'

മരിച്ചു  പോയ എല്ലാ എഴുത്തുകളെയും ഇത് കേട്ടതോടെ എഴുത്തുകാർ എല്ലാം തിരികെ വിളിക്കാൻ  തുടങ്ങി.മരിച്ചു പോയ അവരുടെ എഴുത്തുകൾ ഇതാ തിരികെ വന്നിരിക്കുന്നു ,

എന്നിട്ട് എന്ത് സംഭവിക്കാൻ ഇരുട്ടിൽ നിന്ന് വന്ന എഴുത്ത് മനുഷ്യലോകത്തെ പുതിയ എഴുത്ത്  കണ്ട്  അന്തം വിട്ടു  ലൈംഗികതയെ പറ്റി  എഴുതിയാൽ അവന് വല്ലാത്ത ലൈംഗിക ദാരിദ്രമാണ് എന്ന് പറയുന്ന ഒരു കൂട്ടം ,പ്രണയത്തെ പറ്റി എഴുതിയാൽ അവൻ പൈങ്കിളി എഴുത്തുകാരനായി ,മനുഷ്യരെ ചിരിപ്പിക്കാൻ നോക്കിയാലോ  കണ്ടു പിടിക്കാത്ത ഒരു ലോഡ് വിമർശനങ്ങളുമായി  അവര് പൊതിയും . എന്ത് എഴുതുമ്പോഴും മുമ്പും ശേഷവും അവർ ഭൂതക്കണ്ണാടി വെച്ച്  വേർത്തിരിക്കാൻ തുടങ്ങി ഇത് പൊളിറ്റിക്കൽ കറക്ട്നെസ്സ്  ഇത് ഒബ്ജെക്റ്റിഫിക്കേഷൻ,പുരുഷ സ്ത്രീ വിരുദ്ധത  തുടങ്ങി ഒട്ടനവതി  പൊളിച്ചു കളയലുകൾ ഇതൊക്കെ എഴുതുമ്പോൾ  അവർ മാധവികുട്ടിയെയും ബഷീറിനെയും തകഴിയേയും ഒക്കെ ഓർത്ത് ഓർത്ത് പിറുപിറുക്കും ,ഒടുക്കം ചെത്തി മിനുക്കിയ സാമൂഹിക പ്രതിപദ്ധത നിറഞ്ഞ കൃതി ഒരു എഴുത്തുകാരൻ പെറ്റിട്ട് കൊടുക്കും. എന്നിട്ടും തീർന്നോ പൊല്ലാപ്പ്!ഒരു ക്രിമിനൽ ജയിലിൽ ഇരുന്ന് ഒരു പുസ്തകം എഴുതിയ വാങ്ങിക്കാൻ ആളുണ്ട്.ഒരു  തീവൃവാദിയുടെ അക്ഷരങ്ങൾക്കും വിലയുണ്ട് എന്തിന് അതികം പറയണം  ഒരു സിനിമ നടിയുടെ ഗർഭ കാലത്തെ കഥകൾക്ക് വരെ ആവശ്യക്കാരുണ്ട് ,ഭൂത കണ്ണാടി വെച്ച് സമൂഹത്തെയും  വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ ആശയത്തിൽ വെള്ളം ചേർത്ത് എഴുതിയവൻ മാത്രം  ആവശ്യക്കാരില്ല . 


പിന്നെ എങ്ങനെ എഴുത്തുകാര് മരിക്കാതിരിക്കും എഴുതി തെളിഞ്ഞ എഴുത്തുകാർക്ക് പുതിയ ആളുകളെ കാണുമ്പോൾ  മുഖത്ത് മിന്നിമായുന്ന ഒരു ചിരിയുണ്ട് ആ ചിരി ഇന്നും ഒരു മോട്ടിവേഷനാണ്  ഈ പറഞ്ഞതിൽ  മരണാനന്തര  ജീവിതം ആയോണ്ട് കുഴപ്പമില്ല  അല്ലേൽ ഒരു വിവാദമാക്കായിരുന്നു എന്ന് മരണപ്പെട്ട എഴുത്തുകളുടെ എഴുത്തുകാരൻ

by

horizontal bar

Sabith koppam

writer 

moonstories
writer
8943194674
http://www.moonstories.in

അഭിപ്രായങ്ങള്‍