" ആയിരിക്കാം മരിച്ചാലും ഞാൻ ഞാൻ അല്ലാതാവില്ലല്ലോ" സാബിത്ത് എയുതിയ " മരണത്തിനുമപ്പുറം 🥀" എന്ന കഥ .

മരണത്തിനുമപ്പുറം 🥀







 " ഞാൻ മരിച്ചൂന്ന് നീ എങ്ങനെ അറിഞ്ഞു"


 "പ്രിയപ്പെട്ടോര് മരണപ്പെട്ടാൽ അറിയാണ്ടിരിക്കോ....... "

 

"എന്താ ഇവർക്ക് ആർക്കും എന്നെ കാണാൻ പറ്റാത്തത്.."

 

"അറിയില്ല..!"

 

"ജീവിതത്തിൽ വഞ്ചിക്കപ്പെട്ടവർ മരണ ശേഷം കണ്ടു മുട്ടുമായിരിക്കും അല്ലെ..."

 

" എത്ര നിസ്സാരമായാണ് നീ എന്നെ വഞ്ചകി എന്നു വിളിച്ചത്."

 

ചിരി അടക്കാൻ പറ്റാതെ അവൻ അവന്റെ മയ്യത്ത് നോക്കി, ചുറ്റുമിരിക്കുന്നവരുടെ കണ്ണുനീര് കണ്ടപ്പോൾ പതിയെ  അവൻ  ആ ചിരി മുറിച്ചു...

 

"നീ ഓർക്കുന്നുണ്ടോ...."

 

"എന്ത് ?"

 

"ആ ദിവസം , നീ എന്റെ സങ്കൽപ്പങ്ങൾക്ക്  അകത്ത് ഉള്ളവൾ ആണോന്ന് ഒന്നുമറിയില്ല, പക്ഷേ നിന്നോട് കൂടുമ്പോൾ നിന്നോട് കലഹിക്കുമ്പോൾ ഞാൻ എന്നെ കണ്ടെത്തുന്നു എന്ന് പറഞ്ഞ ദിവസം.. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം ."

 

അവൻ പറഞ്ഞത് ഒന്നും കേൾക്കാത്ത മട്ടിൽ...

 


"  ആ കരയുന്ന  കുട്ടിയേതാ?"

 

"സുഹൃത്താണ് "

 

" വെറും സുഹൃത്ത് ആണോ അവൾ എന്തിനാണ് ഇങ്ങനെ കരയുന്നേ നിങ്ങൾ തമ്മിൽ വല്ല പ്രേമവും ഉണ്ടായിരുന്നോ....."

 

"എന്തേ പ്രേമിച്ചാലോ കരയാൻ പറ്റു എന്നുണ്ടോ.... അങ്ങനെ ആണേൽ നീ ഇവിടെ വാവിട്ട് കരയേണ്ടത് ആണല്ലോ....".

 

" അതോണ്ട് ആണല്ലോ മരിച്ചിട്ടും നീ എന്നോട് പിറുപിറുത്ത് കൊണ്ടിരിക്കുന്നത് ,"

 

"എന്നാൽ ഞാൻ പോവാണ്..നിന്നേക്കാൾ പ്രിയപ്പെട്ടവർ അവടെയുണ്ട് അവരുടെ കണ്ണു നീര് എനിക്ക് വേണ്ടിയാണ്..."

 



" ഒരു മാറ്റവുമില്ലേ, ഇപ്പോഴും നീ നിഷ്‌കു വാണല്ലേ"

 

" ആയിരിക്കാം മരിച്ചാലും ഞാൻ ഞാൻ അല്ലാതാവില്ലല്ലോ"

 

അവൾ അവനെ ദേഷ്യത്തിൽ നോക്കി

 

" ഇത്രയും ദേഷ്യം ഉള്ളപ്പോഴും നിന്റെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നേ,"

 

"അത്.... അത് ഒന്നുല്ല ,നിന്റെ അടുത്ത ബുക്കിൽ ഞാൻ ഉണ്ടായിരുന്നോ ?"

 

  " ആദ്യ നാല് ബുക്കിലും നീ ആയിരുന്നു ,ഇനിയെങ്കിലും ഞാൻ നിനക്ക് ശേഷം എന്നേ ചേർത്ത് പിടിച്ചവരെ പറ്റി എഴുതണ്ടേ...."

 

"ഇനിയൊരു ജന്മം ഉണ്ടേൽ നീ എന്നേ പറ്റി എഴുതണ്ട പകരം നമ്മളെ പറ്റി എഴുതണം "

 

" ഇല്ല ഒരിക്കലുമില്ല, നീയുണ്ടല്ലോ.. നീ ഒരു വഞ്ചകിയാണ് ,നീ എങ്ങനെ എന്നെ വഞ്ചിച്ചൂ എന്നല്ലേ, അത് ഇനി വഞ്ചന അല്ലേലും ഞാൻ അങ്ങനെ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്, നീ എന്നെ എത്ര നോവിച്ചിട്ടുണ്ടെന്നോ.... അത് ഒന്നും ഞാൻ മറക്കില്ല, ദേ നോക്ക് മരിച്ചിട്ടു പോലും മറന്നില്ല,...വളരെ സന്തോഷത്തോടെ സ്നേഹത്തോടെ നിന്റെ അരികിലേക്ക് വരുമ്പോൾ നീ എന്നെ സ്വീകരിച്ചിരുന്നത് ഒരു പുച്ഛത്തോടെ ആയിരുന്നു. ഒഴിവാക്കാം അത് ഒരു തെറ്റല്ല ,പക്ഷേ ഒരു നായയോട് പോലും ഇങ്ങനെ കാണിക്കില്ലായിരിക്കാം മനുഷ്യർ."

 

അവൾ തുറിച്ചു നോക്കുന്നു!

 

 "എന്തേ പൊളിറ്റിക്കലി ഇൻ കറക്റ്റ് ആണോ..., അങ്ങനെ ആണെങ്കിലും എനിക്ക് അത് ഒരു വിഷയമല്ല."

 

"നിനക്ക് നല്ല ദേഷ്യം തോന്നിയിരുന്നോ എന്നോട്..."

 

" ഇല്ല,"

 

" പിന്നെ"

 

" സഹതാപമായിരുന്നു എന്നോട് തന്നെ , എന്തിന് ഇങ്ങനെ ഒരു സൗഹൃദം ഞാൻ ഉണ്ടാക്കി എന്ന്  എന്നോട് തന്നെ ചോദിക്കുകയിരുന്നു..."

 

"അയാം സോറി "

 

"മരിച്ചവന് എന്തിനാണ് ഇനി ഒരു സോറി ....."

 

"എടോ!"

 

" നിന്നെ ഞാൻ ഒന്നും പറയില്ല നിനക്ക് ഞാൻ ഒരു കൗതുകമായിരുന്നു,

പ്രണയ നൈരാശ്യം മൂത്ത് നിൽക്കുന്ന നിന്നിലേക്ക് സല്ലപിക്കാൻ കിട്ടിയ ഒരു പാഴ്ജന്മം. അത് നീ നന്നായി ഉപയോഗിച്ചു... നീ ഒരു കൊറോണ കാലത്ത് വന്ന ഒരു അതിഥി ആയിരുന്നു... അടച്ചു പൂട്ടപെട്ട നിനക്ക് ഞാൻ ഒരു കുഞ്ഞു മിന്നാമിനുങ് ആയിരുന്നു. കൊറോണ മാറി  അടച്ചു പൂട്ടപെട്ടയിടത്ത് നിന്ന് സ്വാതത്രയായി..നീ ലോകം കാണാൻ തുടങ്ങി. നീ വെളിച്ചം തരുന്ന പലരെയും കണ്ടു ... സൂര്യനെ കണ്ടു... അതോടെ നിനക്ക് പേടിയായി.നിന്റെ സുഹൃത്തുക്കൾ നമ്മളെ പറ്റി വേവലാതികൾ പറയാൻ തുടങ്ങി നിനക്ക് പേടി കൂടി ഞാൻ നിന്റെ തലയിലാകുമോ എന്ന് ഭയന്നു, നീ കൂട്ടിൽ നിന്നു പറന്ന ഒരു കിളിയായത് കൊണ്ട് തന്നെ...കാണുന്ന മായാലോകത്തിൽ നീ മയങ്ങി! 

അവടെ നീ എന്നെ മറന്നു വെച്ചു  ഞാൻ തിരക്കി വരുന്നത് നിനക്ക് അലോസരമായി തുടങ്ങി. നീ എന്നേ അകറ്റാൻ തുടങ്ങി."

 

" നീ എന്തിനാണ്  ന്നെ ഇപ്പോ ഇങ്ങനെ കുത്തി നോവിക്കുന്നത്. "

 

" ഇല്ലേൽ എനിക്ക് അവിടെ കിടന്ന് ഉറങ്ങാൻ പറ്റില്ലടി,"

 

" മുഴുവൻ പഴിയും നീ എന്റെ മേലെ ചാർത്തുവാണോ..... ? "

 

" ഇത് എന്റെ കഥയല്ലേ, ഇതിലെങ്കിലും ഞാൻ നായകൻ ആകട്ടെ....".

 

" നിന്റെ പുതിയ പ്രണയത്തിലെ കൗതുകം തീർന്നോ.....തീർന്നില്ലേൽ തീർക്കേണ്ട  ഒരു  ആഴുസ്സിൽ ഒരു കൊലപാതകം മതി പെണ്ണേ. എനിക്ക് പോകാൻ സമയമായി ഞാൻ പോവാണ്"

 

" എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു പോകല്ലേ'


"മം.."

 

" നീ ഈ കഥയിലെ നായകൻ ഒക്കെ ആയിരിക്കാം പക്ഷേ വില്ലത്തി അത് ഒരിക്കലും ഞാൻ അല്ല അത്ര മാത്രം നീ അറിയുക , അങ്ങനെ നീ അവിടെ കിടന്ന് ഉറങ്ങണ്ട. നീ അറിയാത്ത കഥ അത് അങ്ങനെ തന്നെ ഇരിക്കട്ടെ....

നീ പറഞ്ഞ പോലെ ഞാൻ ഒരു വഞ്ചകിയാണ് പക്ഷേ അത് നിന്നോട് അല്ല , എന്റെ വഞ്ചന  എന്റെ വേണ്ടപ്പെട്ടവരോട് ആയി പോയി. ദേ മണിക്കൂർകൾക്ക്

മുമ്പ് ആയിരുന്നു, അല്ലേലും മുമ്പ് പ്രണയിച്ച ഒരുത്തന്റെ മരണ വാർത്ത കേട്ട് ഞാൻ എന്തിന് ഹൃദയം പൊട്ടി മരിക്കണം , കിലോമീറ്റർകൾക്ക് അപ്പുറത്ത് ഒരു ഉമ്മ തന്റെ മകളെ കെട്ടിപിടിച്ചു കരയുന്നുണ്ട്  വാപ്പ തകർന്നിരിക്കുന്നുണ്ട്, എന്നെ കൊന്നത് നീയാണ് നിന്റെ മരണ വാർത്തയാണ്, അത്ര ഉറപ്പേ  ഒള്ളു നീ കടുകട്ടിയാണ് എന്ന് പറഞ്ഞ എന്റെ ഹൃദയത്തിന്...

ഞാൻ കാത്ത് നിൽക്കാം വീണ്ടും വഞ്ചിക്കാൻ ആ കല്ലറക്ക് അരികിൽ.!!!"

 





horizontal bar

Sabith koppam

writer 

moonstories
writer
8943194674
http://www.moonstories.in

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, നവംബർ 7 8:37 PM

    പറയാതെ വയ്യ തീക്ഷണതയുടെ ഈ പ്രണയം ഞാൻ ഉൾക്കൊണണ്ടു 😌🤗

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 7 9:01 PM

    മരണത്തിനപ്പുറവും നീ എെന്റ പ്റണയം അറിയാെത പോയല്ലോ..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ