ജൂസൈല എഴുതിയ " അവളിലെ നോവുകൾ"

 അവളിലെ നോവുകൾ


നിങ്ങള് ആരേലും എപോഴെങ്കിലും അവളെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ.... അവളുടേ ഉള്ളിലെ നോവ് എന്തെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ.... 

 ആ കുഞ്ഞുമനസ്സിൽ കിടന്നു നീറുന്ന വേദനകളെ ആരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ....


ഉണ്ടാവില്ല,അതുകൊണ്ടാണല്ലോ അവളിങ്ങനെ എല്ലാം ഉള്ളിലൊതുക്കി ആർക്കോ വേണ്ടി ചത്ത് ജീവിക്കുന്നത്....

ഒരിക്കലെങ്കിലും അവർക്ക് പറയാനുള്ളത് കെട്ടിരുന്നെങ്കിൽ  എത്രയോ പെൺകുട്ടികൾ ഇന്നും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു. എത്രയോ പെൺകുട്ടികൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുമായിരുന്നു.

      എത്രയോ പ്രാവശ്യം അവള് പറയാൻ ശ്രമിച്ചിട്ടില്ലേ.... പകുതി കാര്യങ്ങളെങ്കിലും പറഞ്ഞിട്ടും ഉണ്ടാവാം.അവളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം നിങ്ങൾ അവളുടെ വായ മൂടിക്കെട്ടാനല്ലേ ശ്രമിച്ചിട്ടുള്ളു...


ചില കാര്യങ്ങളെക്കുറിച്ച് അവള് വീട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം വീട്ടുകാർ അതിലൊന്നും ഇടപെടാനോ പ്രശ്നം പരിഹരിക്കുകയോ ചെയ്യുന്നില്ല.പകരം അതൊക്കെ ഉണ്ടാവും അഡ്ജസ്റ്റ് ചെയ്തു ജീവിക്ക്...നീ ഒരു പെണ്ണല്ലേ. പെണ്ണാണ് എല്ലാം സഹിക്കേണ്ടവൾ എന്ന് പറഞ്ഞ് പഠിപ്പിച്ച് വെക്കും..


സ്ത്രീകൾ  ഇന്ന്  ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് വീടുകളുടെ അകത്തളങ്ങളിൽ ആണ്. ഭാര്യ എന്ന വേഷത്തിൽ അവൾ നേരിടുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല .ഭർത്താവ് ,ഭർതൃമാതാവ് ,മറ്റുചില അനുബന്ധപെട്ടവർ സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി അവളെ വേട്ടയാടുന്നു .

എന്നാൽ ഭൂരിഭാഗം ഭാര്യമാരും എല്ലാം സഹിക്കുന്നു തന്റെ മക്കൾക്കു വേണ്ടി ,വളർത്തി വലുതാക്കി വിഹാഹം കഴിപ്പിച്ചു  അയച്ച മാതാപിതാക്കൾക്കു വേണ്ടി .അതിലുപരി സമൂഹത്തിന്റെ കുറ്റം പറച്ചിലുകൾക് മുന്നിൽ അവർ എല്ലാം സഹിച്ചു മുൻപോട്ടു പോകുന്നു . ഇന്ന് കണ്ടുവരുന്ന ഒരു പ്രവണത ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ ആവാതെ മനോബലം നഷ്ടമായി അവർ ആത്മഹത്യാ യിലേക് വഴുതി വീഴുന്ന കാഴ്ചകൾ ആണ്.

സ്ത്രീസുരക്ഷ യാഥാർഥ്യം ആക്കണം..എങ്കിൽ ഇവിടെ ജീവിത പങ്കാളിയുടെ കാഴ്ചപ്പാടിന് മാറ്റം വരണം .പെങ്ങളായും  അമ്മയായും ഭാര്യയായും കാലത്തിന് ഒത്തു  മാറുന്ന കോലത്തെ  അല്ല ബഹുമാനിക്കേണ്ടത് സ്ത്രീയെയും സ്ത്രീത്വത്തെയും  ആണ്. പല പെൺകുട്ടികളും വിവാഹത്തോടെ എല്ലാം സഹിച്ച് ജീവിക്കുകയാണ്. മുൻപ് അവളുടെ വീട്ടിലെ രാജകുമാരി ആയിരുന്നെങ്കിൽ ഇന്നവൾ ആർക്കൊക്കെയോ വേണ്ടി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവളാണ്. അത്രേം സഹനശക്തിയുള്ളവൾ, ഇതിനൊന്നും മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നില്ല എന്നറിയാം..


എങ്കിലും.... അവൾക്കുമില്ലെ... അവളുടേതായ തീരുമാനങ്ങളും താൽപര്യങ്ങളും ഇഷ്ടങ്ങളും.അതൊക്കെ ഒരു വിവാഹം കഴിച്ചു എന്നതിൻ്റെ പേരിൽ മൂടപ്പെടെണ്ടത് ആണോ...മാറ്റങ്ങൾ എവിടെയും അനിവാര്യമാണ്.സമൂഹം മാറണം...കാഴ്ചപ്പാടുകളും മാറണം.മാറ്റം നമ്മുടെ വീട്ടിൽ, നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ ആയികൂടെ... ഇനിയും അവസാനിക്കാത്ത ഗാർഹീക പീഡനത്തിനെതിരെ  തൂലികയാൽ പ്രതിഷേധിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ വിലാപത്തിന്റെ വരികളായി കാണുക.

നന്ദി.





അഭിപ്രായങ്ങള്‍