ഒരു മുറിപ്പാടകലെ...

 ഭക്ഷണം കഴിച്ച് കിടക്കാൻ തുടങ്ങുന്ന നേരത്താണ് ഫോൺ റിങ് ചെയ്യുന്നത് ,ആന്റണി ആണേൽ ബാത്ത്റൂമിലാണ്..

കുറെ നേരം സോഫിയ ആന്റണി വന്ന് എടുത്തോളും  എന്ന ചിന്തയിൽ ഇരുന്നെങ്കിലും,ഇനി വല്ല അത്യാവശ്യ കാര്യാണെങ്കിലോ എന്ന് കരുതി കോൾ അറ്റൻഡ് ചെയ്തു..


“ ഹലോ ”


“ ആരാണ് ?”


“ ഹാ ആന്റണിയില്ലേ ..”


“ ഹാ ഉണ്ട് ഇത് ആരാ ? ”


“  ഒരു ഫ്രണ്ട് ആണ് "


സംസാരം കേട്ടു വന്ന ആന്റണിയോട് ഏതോ ഒരു പെണ്ണാണ് ഫ്രണ്ട് ആണെന്നാണ് പറഞ്ഞത് എന്നും പറഞ്ഞ്  സോഫിയ ഫോൺ കൈമാറി ..


“ ഹലോ ആരാണ് ”


“ ഞാനാണ്  സെലിന് ”


“ സെലിനോ ? ”


“ കുറച്ചു പഴയ കൂട്ടുകരിയാണ് , പഴയ എസ് ജീ എമ്മിലെ..ഓർമ്മയുണ്ടോ ”


"ഓർമായില്ലാതെ പിന്നെ നല്ല ഉഷാർ പണി തന്നിട്ട് അല്ലേ ഇയാൾ നാട് വിട്ടത് "

ആന്റണി ചെറു ചിരിയോടെ മറുപടി കൊടുത്തു

അവര്  പഴയ സൗഹൃദ നാളുകളെ പറ്റി  സംസാരിച്ചു.

" എഡോ ഞാൻ വിളിച്ചത് എനിക്ക് ഒരു സഹായം ചെയ്യോ എന്ന്  അറിയാൻ ആയിരുന്നു "


" ഉം പറ "


" ഞാൻ ഇപ്പോ ഇവടെ തിരുവനന്തപുരത്ത്  ആണ് , എന്റെ ഒരു മോൾ യു കെയിലാണ്..അവളുടെ കൂടെ അങ്ങോട്ട് പോവാണ്.. അപ്പോ  ഇവരൊക്കെ പറഞ്ഞു   സർട്ടിഫിക്കറ്റ്  ഒക്കെ വേണ്ടിവരും  എന്ന്..

  നിനക്ക് അറിയാലോ അന്ന്  അത് ഒന്നും വാങ്ങാനോ പിന്നെ വരാനോ പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നല്ലോ "


" ഹാ  ഞാനിപ്പോ എന്താണ് ചെയ്യണ്ട് "


" ന്റെ മോൾ നാളെ വരും അവളുടെ  കൂടെ പോയി അത് ഒക്കെ ഒന്ന് വാങ്ങി കൊടുത്ത് വിടുമോ , ന്റെ രണ്ടാമത്തെ മോളാണ്  അലീന  അവൾ നാളെ നിന്നെ കാണാൻ വരും .അവൾ അവടെ  ഒരു  ലോ കോളേജിലാണ് , നീ കൂടെ പോവില്ലേ ...."



പഴയ കൂട്ടുകാരിക്ക് വാക്കും കൊടുത്ത് ആന്റണി  ഉറങ്ങാൻ കിടന്നു


"അല്ല ഇച്ചായ നിങ്ങൾക്  ഇത്രയും ദേഷ്യമുള്ള ഒരാൾ  വേറെ ഇല്ലല്ലോ എന്നിട്ടും എന്ത് പറ്റി...ന്നെ കെട്ടിയ കാലം തൊട്ട് ഞാൻ കേൾക്കുന്നതാണ്  അവളെ ശപിക്കുന്നത്.. എന്തേ ഒക്കെ മറന്നോ "

അയാൾ മറുപടി പറയാതെ കുറച്ചു നേരം കിടന്നു 

" കാലം മായ്ക്കാത്ത മുറിവുകളൂം ദേഷ്യങ്ങളുമുണ്ടോ ? ഉണ്ടായിരിക്കില്ല  എല്ലാം ഉണങ്ങും അതോണ്ടായിരിക്കും ഞാനും മറന്നത് "

സോഫി ചിരി അടക്കി തിരിഞ്ഞ് കിടന്നു....


പിറ്റേന്ന് തന്നെ ഒരു കുഞ്ഞു ബാഗും തൂക്കി ഒരു സുന്ദരി കുട്ടി വന്നു...


"ഞാൻ അലിന  അമ്മ  അങ്കിൾ ന്റെ കൂടെ പോയ മതി എന്നാണ് പറഞ്ഞത് "


" നീ വല്ലതും കഴിച്ചോ , ഇല്ലേൽ എന്തേലും കഴിക്ക് ..ഞാൻ അപ്പോഴേക്കും ഡ്രസ്സ് മാറ്റി വരാം സോഫീ... മോൾക്ക് എന്തേലും കഴിക്കാൻ കൊടുക്ക് "

അവര്  രണ്ട്പേരും  നേരെ കോളേജിലേക്ക് പോയി.. ഇരുപത് വർഷം കഴിഞ്ഞാണ് അവൻ അങ്ങോട്ട് പോകുന്നത്..എല്ലാം മാറിയിരിക്കുന്നു ഒന്നും പഴയ പോലെ അല്ല.. 1999 -2000  ബാച്ചിലെ ഒരു കുട്ടീടെ സർട്ടിഫിക്കറ്റ് തപ്പി എടുക്കുമ്പോൾ അവിടത്തെ ആ ചേച്ചിടെ മുഖം കടുന്നിൽ കുത്തിയ പോലെ ആയിരുന്നു...


" അപ്പോ  അങ്കിളേ  ഞാൻ എന്നാൽ പോട്ടെ ..."


“  നിന്റെ അമ്മ എന്തിനാ നിന്നെ ഇത്ര ദൂരെ വിട്ട് പഠിപ്പിക്കുന്നേ തിരുവനന്തപുരത്ത് നല്ല കോളേജ് ഒക്കെ ഇണ്ടല്ലോ “ അവൾ ചിരിച്ചു


 “ അമ്മ  എന്തോ പറഞ്ഞിട്ടുണ്ടല്ലോ...ആ കഥ ഒന്ന് കേൾക്കണല്ലോ ” ആന്റണി അവളെ തുറിച്ച് നോക്കി..


“ നിന്റെ അമ്മ തിരുവനന്തപുരത്ത് ആണ് മൂത്ത മോളുടെ കൂടെ യൂ ക്കെ  പോവാണെന്നോക്കായാണ് പറഞ്ഞത് “


“ യൂ കെയോ ..”


“ ആ എന്തേ ”


അവൾ തലയിൽ കൈ വെച്ച് , അമ്മ ഈ നാട് വിട്ടത് എങ്ങനെയാണെന്ന് അങ്കിളിന്  അറിയില്ലെ... എനിക്ക് ഒരു മൂന്നോ നാലോ വയസ്സുള്ളപ്പോൾ ആണ് അപ്പൻ മരിക്കുന്നേ അമ്മടെ വീട്ടുകാര് ഒന്നും ആ പഴയ ദേഷ്യം കൊണ്ട് തിരിഞ്ഞ് നോക്കീട്ടുമില്ല...അല്ല അല്ലേലും ഈ കുഞ്ഞി കാല് കണ്ടാൽ മകളെ തരിച്ചു വിളിക്കുന്നതും സ്നേഹിക്കുന്നതും ഒക്കെ സിനിമയിലെ ഒള്ളു...അമ്മ ഇപ്പോ ജോലി ചെയ്യുന്നത് അമ്മടെ ഒരു ഫ്രണ്ട് ന്റെ ഫ്ലാറ്റിലാണ് അവര് അവിടെന്ന് ഫൊറിനിൽ പൊവാണ് ,അപ്പോ ഏതോ ഒരു ജോലി ആരോ ഒപ്പിച്ച് കൊടുത്തിട്ടുണ്ട് അതിന് ഈ ഡോക്യുമെൻറ്സ് ഒക്കെ വേണം അത്രേ ഒള്ളു ,അമ്മേടെ ഈ കഷട്ടപ്പാട് കാണാതിരിക്കാനാണ് ഇങ്ങനെ ദൂരയുള്ള പഠിത്തവും ഹോസ്റ്റൽ ജീവിതവുമൊക്കെ.. ഞാൻ ഇന്നലെ വിളിച്ചപ്പോൾ  കുറച്ച് മോശമായി സംസാരിച്ചിരുന്നു  അമ്മക്ക്  ഫ്രണ്ട്സ് ഒന്നും ഇല്ലേ അവരോട് പറഞ്ഞുടെ ,ഞാൻ ഒറ്റക്ക് പോവില്ലെന്ന് ഒക്കെ ,അതാണ് അമ്മ  അങ്കിളിനെ വിളിച്ച്ത്“

ആന്റണി ഒന്നും മിണ്ടിയില്ല അയാൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു..അയാൾ തല താഴ്ത്തി നടന്നു..


“ഞാൻ അങ്കിൾ ന് പിറക്കാതെ പോയ മോളാണോ അല്ല ആ കോളേജിലെ ഒരു പ്രായമായ സാർ  ഒടുക്കം ഓൾ  ഓന്റെ കൂടെ കൂടിലെന്ന് ഒക്കെ ..”

ആന്റണി ചിരിച്ചു


“നിന്റെ അമ്മ എനിക്ക്  രണ്ട്  ഓർമ്മകളാണ് ഒന്ന് ഞാൻ സങ്കടത്തോടെ ഓർക്കുന്നതും മറ്റൊന്ന് ദേഷ്യത്തോടെ ഓർക്കുന്നതും . നീ ജനിക്കേണ്ടയിടത്ത് തന്നെയാണ് ജനിച്ചത് അതിൽ മാറ്റം ഒന്നും ഇല്ല..ഞങ്ങൾ ഭയങ്കര ഇഷ്ട്ടത്തിലായിരുന്നു നിന്റെ അമ്മ എനിക്ക് പ്രിയപെട്ടവളായിരുന്നു കാമുകി ആയിരുന്നു സുഹൃത്തായിരുന്നു ..പക്ഷേ  എന്നെ പ്രേമിക്കുന്ന അതെ സമയം അവൾ അതിലും ഭംഗിയായി മറ്റൊരുത്തനെ  സ്നേഹിച്ചിരുന്നു ,അതാണ് നിന്റെ അച്ഛൻ , സ്കൂൾ  ന്റെ അടുത്ത് ഉള്ളതായിരുന്നു ഹരി.. കോളേജിലും നാട്ടിലും സെലിന്  ആന്റണിയുടെയാണ്..അങ്ങനെ ആയിരുന്നു  ഞങ്ങൾ നടന്നിരുന്നത് ,ഹരി ഞങ്ങടെ കഥകളിൽ ഉണ്ടായിരുന്നില്ല.. ഒരു ദിവസം സുഹൃത്തുക്കളുമായി ഒരു ട്രിപ്പ് പോയി തിരിച്ചു വന്നപ്പോൾ  ഞാൻ ഒളിചോടി എന്നാണ് നാട്ടിലെ പ്രധാന വാർത്ത അതും നിന്റെ അമ്മേടെ കൂടെ . എന്റെ നിഴൽ വെട്ടം കണ്ടതും നിന്റെ കുടുംബക്കാർ എല്ലാം  കൂടെ എന്നെ തല്ലി..പക്ഷേ  നിന്റെ അമ്മ പഠിച്ച കള്ളി ആയിരുന്നു അവരുടെ ഇടയിലേക്ക് എന്നെ ഇട്ട് കൊടുത്ത് ഹരിയുടെ കൂടെ പോയതേർന്നു..നിന്റെ അമ്മാവന്മാർ ഹരിന്റെ പുറകെ പോയതൊന്നുമില്ല അവർക്ക്  ഉള്ള ഇര മരുമോൾ ആദ്യമേ ഇട്ട് കൊടുത്തില്ലേ..അന്ന്  തൊട്ട് നിന്റെ അമ്മയെ ഞാൻ ദേഷ്യത്തോടെ ഓർത്തിട്ടൊള്ളു കാരണം അത്രയും ചീത്തപ്പേര് എന്റെ മേലിൽ തുന്നിവെച്ചിട്ടാണ് അവൾ പോയത്..എന്റെ ശാപമാണോ എന്റെ അമ്മേടെ ശാപമാണോ അറിയില്ല നിങ്ങൾ ഇങ്ങനെ ഒക്കെയാണ്   ജീവിക്കുന്നത് കേട്ടപ്പോൾ എനിക്ക്... "


"അങ്കിൾ വിഷമിക്കണ്ട ഒരു  ഹാപ്പി വെഡിങ് ടൈപ്പ് തേപ്പ് കിട്ടീന്ന് കരുതിയ മതി.. എന്റെ അമ്മ  എപ്പോഴും  പറയാറുണ്ട്..ഇത് ഒക്കെ ഞാൻ സഹിക്കേണ്ടവളാണ് എന്ന്...

സാരല്ല  പോട്ടെ..ഹാ പിന്നെ അങ്കിളേ ഞാൻ ഇവിടുന്ന് പോയാൽ  അമ്മക്ക് ഒന്ന് വിളിക്കണേ ...."


അവൾ ദൂരേക്ക് മറഞ്ഞു  സെലിന്  ഫോൺ വിളിച്ച  ആന്റണി  മറ്റൊരു സത്യം കൂടെ അറിഞ്ഞു...

 അത് അവന്  ഉൾകൊള്ളാൻ കഴിഞ്ഞില്ല  ആ വലിയ സങ്കടത്തോടെ അവൻ ഒരു  കയറിൽ ഒതുങ്ങി എന്നാണ് ഞാൻ കേട്ടത്  എന്തായിരിക്കും  ആ സത്യം എന്തിനായിരിക്കും 20  വർഷങ്ങൾക്കിപ്പുറം മുൻ കാമുകിയും മകളും പ്രത്യക്ഷപ്പെട്ടത്  ദൂരൂഹതകളാണ് ,ആ ദൂരൂഹതകൾ വായനക്കാരൻ ചിന്തിച്ച് എടുക്കട്ടേ!

എന്നെ സംബന്ധിച്ചെടുത്തോളം  ആന്റണി സുഗമായി സോഫിയയുടെ കൂടെ ജീവിക്കുന്നുണ്ട്,സെലിൻ  നല്ല ജോലി ഒക്കെയായി സന്തോഷത്തോടെയും....!!



by

horizontal bar

Sabith koppam

writer 

moonstories
writer
8943194674
http://www.moonstories.in






അഭിപ്രായങ്ങള്‍