മറന്നു പോയി

 




നിനക്ക് എന്റെ പ്രണയം ആത്മഹത്യ ചെയ്തത് എവിടെയാണെന്ന് അറിയോ...?

ഇല്ലാ

സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്ത് ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു..

അത് ഒരിക്കലും ശകാര വാക്കുകൾ ആയിരുന്നില്ല ,ഉപദേശവുമായിരുന്നില്ല..മറിച്ച്  ഈ ശൂന്യതയിൽ എന്നെ തനിച്ചാക്കി പോകരുതേ എന്ന എന്റെ അഭ്യർത്ഥനയായിരുന്നു. സ്‌നേഹ കൂടുതൽ  കൊണ്ട് ഞാൻ  എന്തെക്കെയോ പുലമ്പി.. വേണ്ടായിരുന്നു ലെ...

ഇത് ഒക്കെ കേട്ടിട്ട് അവൾ എന്താ പറഞ്ഞതന്ന് അറിയോ നിനക്ക്.

ഹരി  നിനക്ക് വല്ല പ്രശ്നവുമുണ്ടോന്ന്.....

അവടെ തോറ്റ് പോയി ഞാൻ , ഒന്നും മിണ്ടിയില്ല എന്നത്തേയും പോലെ കതക് അടച്ചു തല  തലയിണയുടെ അടിയിലേക്ക് പൂഴ്ത്തി വെച്ച് സ്വയം ശപിച്ച് കിടന്ന് ഉറങ്ങി.

ഉറക്കത്തിൽ മുഴുവൻ ഞാൻ ദുസ്വപ്നങ്ങൾ കണ്ടു.

കണ്ടത് എല്ലാം എന്നെ തന്നെ. കണ്ണാടിയിലേക്ക് നോക്കി അവളെ തെറിവിളിക്കുന്ന എന്നെ തന്നെ.

അവൾ നിന്നെ ഉപയോഗിക്കുകയായിരുന്നു. അവളുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ നിന്നെ ഒഴുവാക്കിയതാണ് എന്നൊക്കെ  ഞാൻ പിറുപിറക്കുന്നു 

പിറ്റേ ദിവസം ഞാൻ വീണ്ടും പൂച്ചയെ പോലെ അങ്ങോട്ട് അവളൂടെ അടുത്തേക്ക്  ഓടി.

അടുക്കള ശൂന്യമായിരുന്നു അവളെ കാണാനില്ലായിരുന്നു. 

നാളുകൾ കടന്നു പോയി, മാസങ്ങൾ കടന്നു പോയി വർഷങ്ങൾ കടന്നു പോയി.

വാർദ്ധക്യത്തിന്റെ ഈ അവസാന നാളിൽ ഒരു പുണ്യ തീർത്ഥാടന സ്ഥലത്ത് അവളെ ഞാൻ വീണ്ടും കണ്ടു. ഞാൻ കൊടുത്ത ഏക സമ്മാനം അവൾ പൊന്നുപോലെ നോക്കീട്ടുണ്ട് അവൻ വളർന്ന് അവളെ നോക്കുന്ന പ്രായമെത്തിട്ടുണ്ട്.

എന്നെ കണ്ടതും അവൾ പെട്ടന്ന് നിന്നു .

അവൻ ചോദിച്ചു ആരാ അമ്മേ ഇത്. അവൾ ഒന്നും മിണ്ടിയില്ല. ഞാൻ പറഞ്ഞു  അമ്മയുടെ പഴയ നാട്ടുകാരനാണ് എന്നെ മറന്നു കാണില്ല ഇപ്പോഴും ഓർക്കുന്നുണ്ടാകുമെന്ന്. ഏയ് അമ്മക് ഞങ്ങളെ ഒന്നും ഓർമയില്ല എപ്പോഴും മരിച്ചു പോയ അപ്പനെ പറ്റി മാത്രമേ ഓർമായൊള്ളു..

അപ്പൻ എങ്ങനെ മരിച്ച്. അത് ഒരു ആക്സിഡന്റ് ആയിരുന്നുത്രേ .ഞാൻ ഇതുവരെ അച്ഛനെ കണ്ടിട്ടില്ല .ഒരു ഫോട്ടോ പോലും 'അമ്മ അച്ഛന്റെ സൂക്ഷിച്ചു വെച്ചിട്ടില്ല. അത് എന്തേ എന്നു ചോദിച്ചപ്പോൾ അത്രത്തോളം വെറുപ്പായിരുന്നു അച്ചനെ എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോ അച്ഛനെ മാത്രമേ ഓർമായൊള്ളു..

"ലക്ഷ്മി കുട്ടി വെറുത്ത് തുടങ്ങിയ പിന്നെ മറക്കാൻ എളുപ്പമാണ് ."

"അതിന് വെറുക്കാൻ പറ്റണ്ടേ ,നിങ്ങൾ ആണോ ഹരിലാൽ നിങ്ങളെ പോലെയാണ് മോന്റെ അച്ഛനും.."

 ഞാൻ അല്ല ഞാൻ  എന്നെ മർന്നിട്ട്  വർഷങ്ങളായി.

നിങ്ങൾക്ക് തെറ്റ് പറ്റി കാണും 

അവരിൽ നിന്നും ഞാൻ  മാറി നടന്നു..... എങ്ങോട്ട്  എന്നില്ലാതെ

മരിച്ചു പോയവന് ഓർമ്മ നഷ്ടപ്പെട്ടാൽ എങ്ങനെ തിരിച്ചു വരും ....


© സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍