ഉത്തരമില്ലാത്ത നിശബ്ദത

 അവസാനമായി നമ്മൾ കണ്ട് മുട്ടിയത് ഓർക്കുന്നുണ്ടോ ..?


ആൾകൂട്ടത്തിനിടയിൽ നീയെന്നെ കണ്ടെത്തിയ ദിവസമല്ലേ .. 

എങ്ങനെ മറക്കാനാണ് ഞാൻ , ചന്ദ്രേട്ടന്റെ കടയിലെ തണുത്ത നാരങ്ങ വെള്ളത്തിന് അന്ന് ആദ്യമായി ചൂട് അനുഭവപ്പെട്ടു . 



ശരിയാ നീ ഒത്തിരി വിയർത്തിരുന്നു.( അവൻ ചിരിച്ചു )

മാസ്ക്ക്  ദാരിച്ച്  കൂട്ടുകാരോട് കുശലം പറയുന്ന നിന്നെ ഞാൻ ദൂരെ നിന്ന് നോക്കി നിന്നു .ആൾ ഒഴിയാത്ത പ്ലാറ്റ്ഫോമിൽ  നിന്റെ കളി ചിരി  കണ്ട് കുറെ നേരം നോക്കി നിന്നത് ഞാൻ ഓർക്കുന്നു . 

അതെ , പെട്ടന്ന് വന്ന ഫോൺ കാളിൽ  ഫാസിലെന്ന്  കണ്ടപ്പാടെ ഞാൻ ഫോൺ എടുത്തു. 

പെട്ടന്ന് തിരിയല്ലേ  അന്നേ ഞാൻ കാണുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇയ്യാ പ്ലാറ്റ് ഫോം മൊത്തം എന്നേ തിരഞ്ഞതും ..  മുന്നിൽ  ഒരു ചെറുപുഞ്ചിരിയോടെ വന്ന് നിന്നതും ഞാൻ ഓർക്കുന്നു. 

ആരാണ് നീ എനിക്ക്  എന്ന എന്റെ ചോദ്യത്തിൽ  നീ വെപ്രാളം കാണിക്കുന്നത് ഞാൻ കണ്ടിരുന്നു ആ ചോദ്യമാണോ ആ വിയർപ്പിന് ആധാരം . 

ഏയ് അല്ല കാലം കൂടി നിന്നെ കണ്ടപ്പോൾ   എന്തോ ഒരു ഇത് . 

'ഇതോ ' അതെന്താ 

അത് എന്തോ 

നീ എനിക്ക്  ഒരു നല്ല സുഹൃത്തായിരുന്നു ,സഹോദരിയായിരുന്നു  എന്റെ എല്ലാം എല്ലാമായിരുന്നു . 

അന്ന് നമ്മൾ അവളെ പറ്റിയാണ് സംസാരിച്ചത് നീ ഓർക്കുന്നുണ്ടോ .. ആരെ  പറ്റി  ?

മുനീറയെ  പറ്റി 

ഹാ നസീറിന്റെ മുനിറയോ .. 

അന്ന് നീ പറഞ്ഞില്ലേ അവൾ എടുത്ത തീരുമാനം തെറ്റായിരുന്നെന്ന് 

ഹാ 

എന്നാൽ അവൾ എടുത്ത തീരുമാനം കറക്റ്റ് ആയിരുന്നു . സത്യത്തിൽ  അവൾ  രക്ഷപ്പെട്ടു  അവനെ വിശ്വസിച്ച് ഇരുന്നിരുന്നേൽ ഇന്ന് എന്താകുമായിരുന്നു . 

എന്ത് ആകാൻ  പ്രണയത്തിൽ   എന്ത് ചോദ്യവും ഉത്തരവും  പ്രണയം തന്നെ ഒരു ചോദ്യവും ഉത്തരവുമല്ലേ .സത്യത്തിൽ എന്താണ് നിന്റെ പ്രശ്നം . 

എന്റെ പ്രശ്നം നീ ആണ്  അന്ന് നീ പിരിയാൻ  നേരം നീ ചോദിച്ച ചോദ്യമാണ് 

എന്നിട്ട് ഉത്തരം കിട്ടിയോ 

കിട്ടി 

പക്ഷേ നീ ഒരുപാട് വൈകി പോയല്ലേ .. 

പോയി ,അല്ലേലും അത് അങ്ങനെ ആണല്ലോ 

എയ് അങ്ങനെ ഒന്നും അല്ല നമ്മൾ  ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്നതെ ഒള്ളു . ഈ ഭൂമിയിൽ   ഉത്തരങ്ങളില്ലാത്ത  ചോദ്യങ്ങൾ കുറവാണ് മകളെ .. 

നീ ഏതായാലും നേരത്തെ വരണം . ഫോട്ടോ എടുക്കണം ജമാലിക്കാന്റെ  നല്ല ചിക്കൻ ബിരിയാണി ആയിരിക്കും കഴിച്ചിട്ടെ  പോകാവൂ .. 

ഞാൻ ഫോൺ കട്ട് ചെയ്യാണ്  നിന്നെ ഞാൻ പ്രതീക്ഷിക്കും . 

ഫോൺ ഓഫ് ആയ ബീപ്പ് സൌണ്ടിന് അപ്പുറം മറുതലക്കെ  നിശബ്ദത മായിരുന്നു .. ഉത്തരമില്ലാത്ത നിശബ്ദത  തളം കെട്ടി ആ ഇടനാഴികളിൽ


അഭിപ്രായങ്ങള്‍