സ്ത്രീ





 സ്ത്രീ പുരുഷ സമത്വ  പൊരുകളിൽ  തുല്യത പലപ്പോഴും അല്ല എല്ലാഴിപ്പോഴും  നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ  ഈ വനിത ദിനം കേവലം ഒരു ദിനത്തെ കുറിപ്പുകളിലും സ്റ്റാറ്റസുകളിലും  ഒതുങ്ങി പോകുന്നിടത്താണ്  മേൽ പറഞ്ഞ സംവാദങ്ങൾക്ക് പ്രസക്തി സമൂഹത്തിൽ വരുന്നത്. 

ഈ വനിത ദിനത്തിൽ ഉമ്മയെ അല്ലാതെ ആരെ  പറ്റി സംസാരിക്കും. കയ്യിൽ കിട്ടുന്ന പത്ത് രൂപയെങ്കിൽ  ആ പത്ത് രൂപ എങ്ങനെ എഫക്റ്റീവ് ആയി യൂസ് ചെയ്യാം എന്ന് പലപ്പോഴും ഞാൻ ഉമ്മായിൽ നിന്ന് കണ്ട് പടിച്ചിട്ടുണ്ട്, സാമ്പത്തിക അച്ചടക്കത്തിൽ ഉമ്മയോളം മേന്മ മറ്റ് ആരിലും കണ്ടിട്ടില്ല. ചെലവഴിക്കാൻ എളുപ്പമാണ് എന്നാൽ  അത് എത്ര കുറച്ച് ആണേലും ഉപയോഗപ്രതമായി  ചെയ്യുക എന്നത്  ഒരു വലിയ കാര്യമാണ് . ഈ വിഷയത്തിൽ പ്രവാസികളുടെ ഭാര്യമാർ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട് കോമേഴ്സ് പടിച്ച മക്കളേക്കാൾ കൃത്യമായി വരവ് ചെലവുകൾ കൈകാര്യം ചെയ്യുന്ന അവർക്ക് അത് ആരും പടിപ്പിച്ച് കൊടുത്തത് അല്ല .വർഷങ്ങളോളം  ഒരു വീട് നോക്കി കൊണ്ട് നടക്കുന്ന അവരെക്കാൾ മികച്ച മാനേജർ മാരെ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. 

മുമ്പ് പ്രിയപ്പെട്ട ഒരാളോട് പറഞ്ഞ ഒരു കാര്യം വീണ്ടും ഓർക്കുകയാണ് “ നിനക്കും എനിക്കും ശ്വസിക്കാൻ  പറ്റുന്നുണ്ട് നിന്റെ ശരീരവും എന്റെ ശരീരവും ചുവന്ന നീരുറവയാൽ സമാനമാണ് , കാരണം നമ്മൾ മനുഷ്യരാണല്ലോ.നമ്മളിലെ ചിന്തകൾ മറുന്നിടത്ത് ഞാനും നീയും തുല്യരല്ലെന്ന് നാം സ്വയം ചിന്തിച്ച് കലഹിക്കും മാറാതിരിക്കലാണ് നമ്മുടെ വിവേകം”  

ഞാൻ അറിയുന്ന സ്ത്രീകളോടും  അറിയാത്ത സ്ത്രീകളോടും  ഇന്നില് ഒതുങ്ങാതിരിക്കുക നാളെയും നിങ്ങളുടേതാണ്

അഭിപ്രായങ്ങള്‍