കുഞ്ഞ് മിന്നാ മിനുങ്ങ്

 





ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞു മിന്നാ മിനുങ് ഉണ്ടായിരുന്നു . ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന അമ്പിളി അമ്മാവനെ കണ്ടപ്പോൾ അവൻ ഒത്തിരി സന്തോഷിച്ചു .അതിന്റെ ചുറ്റും മിന്നി തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ കണ്ടപ്പോൾ അവന് കൊതിയായി അവരെ പോലെ താനും മിന്നി മിന്നി കത്തുന്നുണ്ടല്ലോ തനിക്കും അവിടെ പോയി നിന്ന് ഭൂമിയിലേക്ക് നോക്കിയിരിക്കണം എന്ന്  അവന് വല്ലാത്ത കൊതി തോന്നി .പലരും അവന് അതിന്റെ വരും വരായികൾ പറഞ്ഞു കൊടുത്തെങ്കിലും .അതിനൊന്നും ചെവി കൊടുക്കാതെ കയ്യ് എത്ത ദൂരത്ത് എപ്പോഴോ അവന്റെ കണ്ണ്  എത്തിയ ആ നിമിഷം കണ്ട സ്വപ്നത്തിലേക്ക് കുതിച്ചു .... ശ്രമങ്ങൾ എല്ലാം നീണ്ട പരാജയം ആയിരുന്നു തോൽവികളുടെ  നീണ്ട നിര തന്നെ  അവൻ പലപ്പോഴായി കണ്ടു മുട്ടി .എന്നിട്ടും ആ കുഞ്ഞ് മിന്നാമിനുങ് യാഥാർഥ്യം ഒരിക്കലും മനസ്സിലാക്കിയില്ല .ചില സമയങ്ങളിൽ ഒക്കെ നമ്മളും ഈ കുഞ്ഞു  മിന്നാമിനുങ്ങിനെ  പോലെയാണ്  യാഥാർഥ്യം തിരിച്ചറിയാൻ കഴിയാത്ത അന്ധത നമ്മുടെ മനസ്സുകളെ പിടി കൂടും . ഈ കുഞ്ഞു മിന്നാമിനുങ് ആകാതെ  ജീവിക്കാൻ ശ്രമിക്കുക .കഠിനാധ്വാനം നല്ലതാണ് ,പക്ഷേ  അത് ഒരു അർത്ഥമില്ലാത്ത ലോകത്ത് ആകരുത് 

- സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍